വത്തിക്കാൻ സിറ്റി: കൊറോണ വൈറസ് പകർച്ചവ്യാധിയെ തുടർന്ന് രാജ്യങ്ങൾ പ്രതിരോധനത്തിൽ ആയിരിക്കുന്നതിനാൽ വത്തിക്കാനിലെ ഫ്രാൻസിസ് മാർപാപ്പയുടെ ക്രിസ്മസ് ആരാധന ഈ വർഷം പൊതുജനപങ്കാളിത്തമില്ലാതെയായിരിക്കും നടത്തപ്പെടുക. നയതന്ത്ര സേനയിലെ അംഗങ്ങളുടെ സാന്നിധ്യമില്ലാതെയാണ് ക്രിസ്മസിന്റെ ഭാഗമായ പ്രാർത്ഥനകൾ വത്തിക്കാനിലെ ആരാധനാലയങ്ങളിൽ നടത്താൻ തീരുമാനമായെന്നു ഫ്രാൻസിസ് മാർപാപ്പ പറഞ്ഞുവെച്ചു. അതുപോലെതന്നെ രണ്ടുമാസക്കാലം ഇറ്റലി പൂട്ടിയിട്ടതുൾപ്പെടെയുള്ള പകർച്ചവ്യാധി നടപടികളെത്തുടർന്ന് ഫ്രാൻസിസ് മാർപാപ്പ 2020 ലെ ഈസ്റ്റർ ശ്രുശ്രുഷകൾ ആരാധനാലയങ്ങളിൽ പൊതുജനങ്ങളുടെ സാന്നിധ്യമില്ലാതെയായിരുന്നു നടത്തിയത്. ഈ കഴിഞ്ഞ ചുരുങ്ങിയ കാലഘട്ടംകൊണ്ട് നീണ്ട വലിയ ഒരു വർദ്ധനവാണ് കൊറോണ പോസിറ്റീവ് കേസുകൾ ഇറ്റലിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഔർ ലേഡി ഓഫ് ഗ്വാഡലൂപ്പിന്റെ പെരുന്നാളിന് അനുബന്ധമായി ഡിസംബർ 12 നു മാർപാപ്പ വിശുദ്ധ കുർബാന അർപ്പിക്കുമെന്നു അറിയിച്ചിട്ടുണ്ടായിരുന്നു, ഇപ്പോൾ വത്തിക്കാൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പൊതു മാർപ്പാപ്പയുടെ 2020 ലെ ഷെഡ്യൂൾ അനുസരിച്ച്, ഡിസംബർ 8 ന് നടത്താനിരുന്ന വിശുദ്ധ കുർബാനയ്ക്കു പകരം, സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ അതിനെ അനുസ്മരിച്ചു കൊണ്ട് “കർത്താവിന്റെ മാലാഖ” നടത്തപെടുമെന്നു മാർപ്പാപ്പ അറിയിച്ചിട്ടുണ്ട്.അടുത്ത വർഷം ഫ്രാൻസിസ് മാർപാപ്പ വത്തിക്കാൻ ജോലിക്കാരുടെ മക്കളെ അവരുടെ പാരമ്പര്യമനുസരിച്ച് മാമ്മോദിസാ നൽകുമോയെന്നും കർത്താവിന്റെ സ്നാനത്തിന്റെ വിരുന്നിനായി അവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി വിശുദ്ധ ബലിയർപ്പിക്കുമോ എന്നും വ്യക്തമല്