ക്രൈസ്‌തവ സഭകളുടെ ആഭിമുഖ്യത്തിൽ നിഖ്യാ സൂനഹദോസിന്റെ 17-ാം ശതാബ്ദി പ്രമാണിച്ച് നാലു ദിവസത്തെ അന്താരാഷ്ട്ര സിമ്പോസിയം റോമിലെ അലിക്കും യൂണിവേഴ്‌സിറ്റിയിൽ ആരംഭിച്ചു.
എക്യുമെനിസത്തിനുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ, അഞ്ചേലിക്കും യൂണിവേഴ്‌സിറ്റിയിലെ എക്യു മെനിക്കൽ വിഭാഗവും അന്തർദേശീയ ഓർത്തഡോക്സ് ദൈവശാസ്ത്ര സമിതിയുമാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്. കത്തോലിക്ക, ഓർത്തഡോക്‌സ്, ഓറിയൻ്റൽ ഓർത്തഡോക്സ്, ആംഗ്ലിക്കൻ സഭക ളാണ് സിമ്പോസിയത്തിൽ പ്രതിനിധികളെ അയയ്ക്കുന്നത്. പ്രാർത്ഥനാശുശ്രൂഷയ്ക്ക് സഭൈക്യ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദ്ദിനാൾ കുർട്ട് കോഹ്, പിസീദിയായിലെ ഓർത്തഡോക്‌സ് മെത്രാൻ ഇയ്യോബ്, കോപ്റ്റിക് ഓർത്തഡോക്സ് സഭയിലെ ലോസ് ആഞ്ചലസ് മെത്രാൻ അൻബാകിറില്ലോസ്, മുൻ ആംഗ്ലിക്കൻ സഭാധ്യക്ഷൻ ഡോ. റൊവാൻ വില്യംസ് എന്നിവർ കാർമികത്വം വഹിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m