ബിഷപ്പ് തോമസ് ഡാലി കത്തോലിക്കാ വിദ്യാഭ്യാസത്തിനുള്ള പുതിയ ചെയർമാൻ

വാഷിങ്ടൺ/ യു.എസ് : വാഷിംഗ്‌ടണിലെ സ്പോക്കനിലെ ബിഷപ്പ് തോമസ് ഡാലിയെ കത്തോലിക്കാ വിദ്യാഭ്യാസത്തിനുള്ള പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. വിവിധ സ്കൂളുകളിൽ പ്രഥമ അധ്യാപകനായും പ്രസിഡന്റായും ബിഷപ്പ് ഡാലി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ ബിഷപ്പിനുള്ള പ്രവർത്തന പരിചയം ഏറെ സഹായകരമാകുമെന്ന് ബിഷപ്പ് സമ്മേളനത്തിൽ പൊതു അഭിപ്രായം രൂപപ്പെട്ടിരുന്നു. കത്തോലിക്കാ സ്കൂളുകളെ അവരുടെ ദൗത്യത്തിൽ പിന്തുണയ്ക്കുന്നതിനായി യു.എസ്.സി.സിയുടെ (U.S.C.C- United State Catholic Church) കത്തോലിക്കാ വിദ്യാഭ്യാസ സമിതി സജീവമായി നിലവിലുണ്ട്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സ്വഭാവത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് അക്കാദമിക് നേതൃത്വം. അൽപ്പം മതപരമായ സ്വഭാവമുള്ള ഒരു സ്വകാര്യ സ്കൂളായി പ്രവർത്തിക്കുന്നതുനുപകരം ഒരു കത്തോലിക്കാ വിദ്യാലയം അതിന്റെ വിദ്യാർഥികളെ കൂടുതൽ ക്രൈസ്തവ മൂല്യങ്ങളിലേക്ക് ഊന്നൽ നൽകാൻ  പ്രാപ്തമാക്കേണ്ടതുണ്ടെന്ന് ബിഷപ്പ് ഡാലി അഭിപ്രായപ്പെട്ടു.

    കത്തോലിക്കാ സ്കൂളുകൾ ഇന്നത്തെ സാഹചര്യത്തിൽ നേരിടുന്ന വെല്ലുവിളി അവയ്ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹ്യ പ്രശസ്തിയാണ്. നിലവിലെ മതേതര സാഹചര്യത്തിൽ കത്തോലിക്കാ വിദ്യാലയങ്ങൾ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് പ്രാധ്യാന്യം നൽകേണ്ടതുണ്ടെന്നും ബിഷപ്പുമ്മാർ സമ്മേളനത്തിൽ ആവശ്യമുന്നയിച്ചിരുന്നു. വികലാംഗരായ വിദ്യാർഥികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും, അവരെ പ്രോത്സാഹിപ്പിക്കാനും കമ്മറ്റിയുടെ കീഴിൽ നടപടികൾ സ്വീകരിക്കാൻ തീരുമാനമായിട്ടുണ്ട്. ചരിത്രപരമായി, പല കത്തോലിക്കാ സ്കൂളുകളും അമേരിക്കയിൽ ഉടലെടുത്തത് പ്രൊട്ടസ്റ്റന്റ് കാലഘട്ടത്തിലായിരുന്നു. പ്രൊട്ടസ്റ്റന്റ് ആശയങ്ങൾ 1800 മുതൽ സഭയെയും നമ്മുടെ ദൗത്യത്തെയും ആക്രമിച്ച കാലം മുതൽ കത്തോലിക്കാ സ്കൂളുകളുടെ ആവശ്യകത നിലനിൽക്കേണ്ടതുണ്ടെന്നും ഇന്നത്തെ സാഹചര്യത്തിലും അതിന് കാര്യമായ മാറ്റം സംഭവിച്ചിട്ടില്ലെന്നും ബിഷപ്പ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group