മാർ ജോസഫ് പൗവ്വത്തിൽ പിതാവ് സാമൂഹ്യരംഗത്തെ ആത്മീയ നക്ഷത്രമായിരു ന്നുവെന്നും സീറോ മലബാർ സഭയുടെ തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ എക്കാലവും പ്രയത്നിച്ച മഹത് വ്യക്തിത്വമായിരുന്നുവെന്നും മന്ത്രി റോഷി അഗസ്റ്റിൻ.
അത്യാസന്ന നിലയിലാണെന്നറിഞ്ഞ് വിയോഗത്തിന്റെ തലേനാൾ ചെന്നു കാണാൻ തനിക്ക് കഴിഞ്ഞത് അനുഗ്രഹമായാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
എല്ലാ വിഷയങ്ങളിലും അഗാധമായ പാണ്ഡിത്യം ആയിരുന്നു പിതാവിന്റെ മുഖമുദ്ര. ആനുകാലിക സാമൂഹ്യ വിഷയങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ പിതാവിന്റെ ഭാഗത്തുനിന്നുണ്ടായി. കേരളത്തിലെ വിദ്യാഭ്യാസ മണ്ഡലത്തിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾ ചരിത്രത്തിൽ രേഖപ്പെടുത്തുന്നതാണ്. കെ.എം. മാണിയുമായി പിതാവിനുണ്ടായിരുന്ന അടുത്തബന്ധം പലപ്പോഴും നേരിട്ടനുഭവിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും റോഷി അനുസ്മരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group