Reconciliation with God and others to end racial hatred: Fr. Prentice Tipton
സാൻ ഫ്രാൻസിസ്കോ: വംശീയ വിദ്വേഷം അവസാനിപ്പിക്കാൻ ദൈവവുമായും സഹോദരങ്ങളുമായും അനുരഞ്ജനം സാധ്യമാക്കണമെന്ന് വിശ്വാസികളെ ഓർമ്മിപ്പിച്ചുകൊണ്ട് ഫാ. പ്രെന്റിസ് ടിപ്റ്റൺ. വംശീയ വിദ്വേഷം പടർന്നുപിടിക്കുന്ന സമൂഹത്തിനെതിരെ നടന്ന പ്രാർത്ഥനാസമ്മേളനത്തിലാണ് അദ്ദേഹം ഇപ്രകാരം ഓർമ്മിപ്പിച്ചത്.
“നമ്മുടെ വാക്കുകളും നിശബ്ദതയും പ്രവർത്തനങ്ങളും നിഷ്ക്രിയത്വവും വംശീയവിഭജനത്തിന് കാരണമായി മാറുമെന്ന് തിരിച്ചറിയുന്ന നിമിഷങ്ങളാണ് ഇത്. നമ്മെ ഭിന്നിപ്പിക്കുന്നതും സുഖപ്പെടുത്തുന്നതും എന്താണെന്നു തിരിച്ചറിയണം. കുമ്പസാരത്തിലൂടെയും പ്രാർത്ഥനയിലൂടെയും നമ്മിലുണ്ടാകുന്ന രൂപാന്തരീകരണവും പരിശുദ്ധാത്മാവിന്റെ പ്രചോദനവും നമ്മെ അതിനു സഹായിക്കട്ടെ” – മിനിയാപൊളിസിലെ ആർച്ച്ബിഷപ്പ് ബെർണാഡ് എ. ഹെബ്ഡ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് വ്യക്തമാക്കി.
സമൂഹത്തിൽ വർദ്ധിച്ചുവരുന്ന വംശീയ വിദ്വേഷം എന്ന പാപത്തിനു പരിഹാരമായി മിനിയാപൊളിസ് രൂപതയിൽ നടന്ന ഉപവാസപ്രാർത്ഥനയും ധ്യാനവും രാവിലെ 7:30-ന് കത്തീഡ്രൽ ദൈവാലയത്തിൽ വച്ച് നടന്ന കുർബാനയോടെയാണ് ആരംഭിച്ചത്. കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണ് വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കെടുത്തത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group