ഏഷ്യയിലെ ഏറ്റവും വിദ്യാഭ്യാസമുള്ള ഗ്രാമം ഇന്ത്യയിൽ

ഏഷ്യയിലെ ഏറ്റവും സാക്ഷരതയുള്ള ഗ്രാമം എന്ന ഖ്യാതി സ്വന്തമാക്കി ഒരു ഇന്ത്യൻ ഗ്രാമം. എന്നാല്‍ സാക്ഷരത നിരക്ക് ഏറ്റവും ഉയര്‍ന്ന, സമ്ബൂര്‍ണ്ണ സാക്ഷരത കൈവരിച്ച കേരളത്തിലല്ല ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

‘ധോറ മാഫി’ എന്ന രാജ്യത്തിനഭിമാനമായ ഈ ഗ്രാമം ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

2002-ലാണ് ധോറ മാഫി ഏഷ്യയിലെ ഏറ്റവും സാക്ഷരതയുള്ള ഗ്രാമമായി ‘ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്’സില്‍ ഇടംപിടിച്ചത്. നിരവധി ശാസ്ത്രജ്ഞരെയും ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും പ്രൊഫസര്‍മാരെയും ഐഎഎസ് ഉദ്യോഗസ്ഥരെയും ഈ ഗ്രാമം ഇതിനോടകം രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്. 75 ശതമാനത്തിലധികമാണ് ഈ ഗ്രാമത്തിലെ സാക്ഷരതാ നിരക്ക്.

തടസങ്ങളില്ലാതെ 24 മണിക്കൂറും വൈദ്യുതിയും ജലവിതരണവും ഇംഗ്ലീഷ് മീഡിയം സ്കൂളുകളും കോളേജുകളുമുള്ള രാജ്യത്തെ ഏറ്റവും വികസിത ഗ്രാമങ്ങളിലൊന്നായി ഉയര്‍ന്നിരിക്കുകയാണ് ഇന്ന് ധോറ മാഫി. പതിനായിരം മുതല്‍ പതിനൊന്നായിരം വരെയാണ് ഇവിടത്തെ ജനസംഖ്യ. ഇവിടുത്തെ 80 ശതമാനം കുടുംബങ്ങളിലും ഒരാളെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്. ഗ്രാമത്തിലെ മുതിര്‍ന്നവരില്‍ ഭൂരിഭാഗവും സ്വന്തമായി ജോലി ഉള്ളവരാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group