ചന്ദ്രയാൻ മൂന്ന് റോവർ പകർത്തിയ ലാൻഡറിന്‍റെ പുതിയ ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ.
ചന്ദ്രോപരിതലത്തിൽ ലാൻഡർ സുരക്ഷിതമായി ഇരിക്കുന്നതും ലാൻഡറിലെ രണ്ട് പ്രധാന ഉപകരണങ്ങളായ ചാസ്റ്റേയും ഇൽസയും പ്രവർത്തന സജ്ജമായി ചന്ദ്രോപരിതലം തൊട്ട് നിൽക്കുന്നതും ചിത്രത്തിൽ കാണാം. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് റോവറിലെ ക്യാമറകൾക്ക് എടുക്കാൻ കഴിയുക. ഐഎസ്ആർഒയുടെ ലബോറട്ടറി ഫോർ ഇലക്ട്രോ ഒപ്ടിക് സിസ്റ്റംസാണ് ഈ ക്യാമറകൾ വികസിപ്പിച്ചത്. ചന്ദ്രോപരിതലത്തിലൂടെയുള്ള റോവറിന്‍റെ സഞ്ചാരം തുടരുകയാണ്.
ചന്ദ്രോപരിതലത്തിൽ സൾഫറിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി സ്ഥിരീകരണം പുറത്തുവന്നിരുന്നു. ചന്ദ്രയാൻ 3 ആണ് ചന്ദ്രോപരിതലത്തിലെ സൾഫർ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. റോവറിലെ ശാസ്ത്ര ഉപകരണമായ ലിബ്സ് ആണ് കണ്ടെത്തൽ നടത്തിയത്. സൾഫറിന് പുറമെ അലുമിനിയം, കാൽസ്യം, ക്രോമിയം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group