ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് മാർപാപ്പ നൽകിയ സന്ദേശം ശ്രദ്ധേയമാകുന്നു

അന്താരാഷ്ട്ര സാക്ഷരതാ ദിനത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് മാർപാപ്പാ നൽകിയ സന്ദേശം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.

വ്യക്തി വികാസം, സാമൂഹ്യ ഉന്നമനം, പുരോഗതിയിലെ പങ്കാളിത്തം എന്നിവയ്ക്കടിസ്ഥാനം സാക്ഷരതയാണെന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന സന്ദേശത്തിൽ ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ യുനെസ്കോയുടെ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസൗലേയെയും പാപ്പാ അഭിസംബോധന ചെയ്യുന്നുണ്ട്.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ ഒപ്പിട്ട സന്ദേശത്തില്‍ സമാധാനം പ്രോത്സാഹിപ്പിക്കുന്ന സാക്ഷരത, ഡിജിറ്റല്‍ സാക്ഷരത, സമഗ്രമായ പരിസ്ഥിതിക്കായുള്ള സാക്ഷരത എന്നീ മൂന്ന് തരം സാക്ഷരതകളെ കുറിച്ചുള്ള തന്‍റെ ചിന്തകളും പാപ്പാ രേഖപ്പെടുത്തുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group