മലങ്കര കത്തോലിക്കാ സഭയുടെ 93ാം പുനരൈക്യ വാർഷികവും സഭാ സംഗമവും ഈ മാസം 20, 21 തീയതികളിൽ മൂവാറ്റുപുഴ രൂപതയുടെ ആതിഥേയത്വത്തിൽ നടക്കും.
വാഴപ്പള്ളി വിമലഗിരി ബിഷപ്സ് ഹൗസിനു സമീപം മാർ ഈവാനിയോസ് നഗറിലാണ് സഭാ സംഗമം നടക്കുകയെന്നു രൂപതാധ്യക്ഷനും ആഘോഷ കമ്മിറ്റി ചെയർമാനുമായ ബിഷപ് ഡോ. യൂഹാനോൻ മാർ തെയോഡോഷ്യസ് അറിയിച്ചു.
20ന് ഉച്ചകഴിഞ്ഞു മൂന്നിന് മൂവാറ്റുപുഴ രൂപതയിലെ വിരമിക്കുന്ന വൈദികർക്കായി നിർമ്മിച്ച വൈദിക മന്ദിരത്തിന്റെ കൂദാശ മേജർ ആർച്ച് ബിഷപ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നിർവഹിക്കും.
എംസിവൈഎമ്മിന്റെ നേതൃത്വത്തിൽ നടത്തിയ പുനരൈക്യ ദീപശിഖയ്ക്ക് 5.30ന് കത്തീഡ്രൽ ദേവാലയത്തിൽ കാതോലിക്കാ ബാവാ സ്വീകരണം നൽകും. ഫാ. ബിനോയി കരിമരുതിങ്കലിന്റെ നേതൃത്വത്തിൽ ദിവ്യബലി, വചനപ്രഘോഷണം, ആരാധന,സഭയുടെ എപ്പിസ്കോപ്പൽ സുനഹദോസിന്റെ പ്രത്യേക യോഗവും നടക്കും.
21ന് രാവിലെ എട്ടിന് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിൽ, കുർബാനയോടെ ചടങ്ങുകൾ ആരംഭിക്കും. കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ വചനസന്ദേശം നൽകും. കാതോലിക്കാ ബാവാ പുനരൈക്യ സന്ദേശവും നൽകും
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group