ബാംഗ്ലൂർ അതിരൂപതയ്ക്ക് രണ്ട് പുതിയ സഹായ മെത്രാന്മാരെ നിയമിച്ചു മാർപാപ്പാ

ബാംഗ്ലൂർ അതിരൂപതയ്ക്ക് പുതിയതായി രണ്ടു സഹായമെത്രാന്മാരെ നിയമിച്ചു മാർപാപ്പാ.

ഫാ. ആരോഗ്യരാജ് സതീസ് കുമാർ, ഫാ. ജോസഫ് സൂസൈനാഥൻ എന്നിവരെയാണ് സഹായമെത്രാന്മാരായി പാപ്പ നിയമിച്ചത്.

അതിരൂപതാ ചാൻസലറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു നിയുക്ത സഹായമെത്രാൻ ആരോഗ്യരാജ് സതീസ് കുമാർ. 1977 സെപ്റ്റംബർ അഞ്ചിന് ബാംഗ്ലൂരിൽ ജനിച്ച അദ്ദേഹം 2007 മെയ് രണ്ടിന് പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഉർബനിയാന പൊന്തിഫിക്കൽ സർവകലാശാലയിൽ നിന്ന് കാനൻ നിയത്തിൽ ഡോക്‌ടറേറ്റ്‌ നേടിയ ശേഷം നിയുക്ത മെത്രാൻ ആരോഗ്യരാജ് ഇടവക സഹവികാരി, വികാരി, കാനൻ നിയമ അധ്യാപകൻ തുടങ്ങിയ നിലകളിൽ സേവനം ചെയ്‌തിട്ടുണ്ട്.

നിയുക്ത സഹായമെത്രാൻ ജോസഫ് സൂസൈനാഥനും ബാംഗ്ലൂർ സ്വദേശിയാണ്. 1964 മെയ് 14-നു ജനിച്ച അദ്ദേഹം 1990 മെയ് 15-ന് പൗരോഹിത്യം സ്വീകരിച്ചു. ഇടവക സഹവികാരി, വികാരി എന്നീ നിലകളിൽ നിയുക്ത സഹായമെത്രാൻ ജോസഫ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group