d283

ദക്ഷിണകൊറിയൻ വിമാനാപകടത്തിൽ പ്രാർത്ഥനകളറിയിച്ച് ഫ്രാൻസിസ് മാർപാപ്പാ

ദക്ഷിണകൊറിയൻ വിമാനാപകടത്തിൽ പ്രാർത്ഥനകളറിയിച്ച് ഫ്രാൻസിസ് മാർപാപ്പാ

 ദക്ഷിണ കൊറിയയിലെ മുവാൻ വിമാനത്താവളത്തിൽ നടന്ന വിമാന അപകടത്തിലെ ഇരകൾക്ക് തന്റെ പ്രാർത്ഥനകളും, ആത്മീയ സാമീപ്യവും ഫ്രാൻസിസ് പാപ്പാ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങളെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു.ക്രിസ്തുമസിന്റെ സന്തോഷം പങ്കുവയ്ക്കുന്ന ഈ നാളുകളിലും യുദ്ധത്തിന്റെ ഭീകരതയാൽ ദുരിതമനുഭവിക്കുന്ന വിവിധ രാജ്യങ്ങളെയും പാപ്പാ തന്റെ അഭ്യർത്ഥനകളിൽ പരാമർശിച്ചു. പ്രത്യേകമായി ഉക്രൈൻ, പലസ്തീൻ, ഇസ്രായേൽ, മ്യാന്മാർ, സുഡാൻ, കിവ്‌ എന്നീ പ്രദേശങ്ങളെ പേരെടുത്തു പറഞ്ഞുകൊണ്ട്, ഈ നാടുകളിലെ എല്ലാ കുടുംബങ്ങൾക്ക് വേണ്ടിയും  പ്രാർത്ഥിക്കുവാൻ  ആഹ്വാനം ചെയ്തു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m

 


Comment As:

Comment (0)