തിരുസഭയിൽ സ്ത്രീകളുടെ പങ്കിനെയും ഉത്തരവാദിത്വങ്ങളെയും എടുത്തു പറഞ്ഞ് മെത്രാൻമാരുടെ സിനഡ് സമ്മേളനത്തിനായുള്ള പ്രവർത്തനരേഖ പുറത്തുവിട്ടു

തിരുസഭയിൽ സ്ത്രീകളുടെ പങ്കിനെയും ഉത്തരവാദിത്വങ്ങളെയും എടുത്തുപറഞ്ഞ് മെത്രാൻമാരുടെ സിനഡ് സമ്മേളനത്തിനായുള്ള പ്രവർത്തനരേഖ പുറത്തുവിട്ടു.

ഒക്ടോബർ 2 മുതൽ 27 വരെ തീയതികളിലായി വത്തിക്കാനിൽ നടക്കുന്ന മെത്രാൻമാരുടെ സിനഡിന്റെ പതിനാറാമത് പൊതുസമ്മേളനത്തിന്റെ പ്രവർത്തനരേഖയാണ് പ്രസിദ്ധപ്പെടുത്തിയത്.

സുതാര്യതയുടെയും ഉത്തരവാദിത്വത്തിൻ്റെയും ആവശ്യകത, സഭയിലെ സ്ത്രീകളുടെ പങ്ക് എന്നിവയ്ക്ക് രേഖയിൽ മുൻഗണന നൽകിയിട്ടുണ്ട്.

എങ്ങനെ ഒരു മിഷനറി സിനഡൽ സഭയാകാം. ഇതാണ് പ്രവർത്തന രേഖയിലെ സുപ്രധാന ചോദ്യം. ജനങ്ങളോട് അടുത്തു നിൽക്കുന്ന, ഉദ്യോഗസ്ഥ മേധാവിത്വമില്ലാത്ത ഒരു സഭയായി മാറുക എന്ന ആവശ്യകതയെ മുൻനിർത്തിയാണ് പ്രവർത്തനരേഖ തയ്യാറാക്കിയിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group