വൻ ഭൂകമ്പത്തിന് സാധ്യത; ആദ്യമായി ‘മെഗാപ്രകമ്പന’ മുന്നറിയിപ്പുമായി ജപ്പാൻ

ജപ്പാന്റെ ദക്ഷിണ ദ്വീപുകളില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിന് പിന്നാലെ വന്‍ ഭൂചലനമുണ്ടാകുമെന്ന മുന്നറിയിപ്പുമായി മെറ്റീരോളജിക്കല്‍ ഏജന്‍സി.

ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു മുന്നറിയിപ്പ് രാജ്യത്തിന് ലഭിക്കുന്നത്.
കഴിഞ്ഞ ആഴ്ചത്തെക്കാള്‍ വലിയ ആഘാതമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നാണ് മുന്നറിയിപ്പ്.

വ്യാഴാഴ്ച ഭൂകമ്ബമാപിനിയില്‍ 7.1 തീവ്രതയാണ് രേഖപ്പെടുത്തിയതെങ്കില്‍ വരാനിരിക്കുന്നതിന്റെ തീവ്രത 8 മുതല്‍ 9 വരെയാകാനാണ് സാധ്യതയെന്നാണ് പ്രവചനം.

നാന്‍കായ് ട്രഫിലാണ് വലിയ പ്രകമ്ബനവും സുനാമിയും ഉണ്ടാകാനുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഒരു പഠനം സൂചിപ്പിക്കുന്നത്,ഏകദേശം 100 മുതല്‍ 150 വര്‍ഷം കൂടുമ്ബോള്‍ നങ്കായ് ട്രഫില്‍ വലിയ ഭൂകമ്ബങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നാണ്. ജപ്പാനിലെ ഭൂകമ്ബ ഗവേഷണ സമിതി 2022 ജനുവരിയില്‍ പുറത്തുവിട്ട് റിപ്പോര്‍ട്ട് പ്രകാരം അടുത്ത 30 വര്‍ഷങ്ങളില്‍ വമ്ബന്‍ ഭൂകമ്ബങ്ങള്‍ക്ക് 70% മുതല്‍ 80% വരെ സാധ്യതയുണ്ടെന്നാണ്. 1944ലും 46ലും ഇരട്ട ഭൂകമ്ബങ്ങള്‍ ഉണ്ടായ പ്രദേശമെന്ന നിലയില്‍ അത്തരം അപകടങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group