കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് സമൂഹത്തിന്റെ പിന്തുണ കിട്ടാത്തത് ആശങ്കാജനകം : രാഷ്ട്രപതി

കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്ക് സമൂഹത്തിന്റെ പിന്തുണ ഇല്ലാത്തത് ആശങ്കാജനകമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ രാജ്യമെമ്ബാടും പ്രതിഷേധം ഉയരുന്നതിനിടെയാണ് രാഷ്ട്രപതിയുടെ വാക്കുകള്‍.

സുപ്രീം കോടതിയുടെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാ ജുഡീഷ്യറി ദേശീയ സമ്മേളനത്തിന്റെ സമാപന പ്രസംഗത്തിലായിരുന്നു വിമര്‍ശനം.

‘കുറ്റകൃത്യം ചെയ്ത ശേഷം കുറ്റവാളികള്‍ നമ്മുടെ സമൂഹത്തില്‍ നിര്‍ഭയം ജീവിക്കുന്നതു ദുഃഖകരമാണ്. കുറ്റകൃത്യങ്ങളുടെ ഇരകളാകുന്നവരാകട്ടെ ഭയന്നു ജീവിക്കുന്നു. ഇരകളായ സ്ത്രീകളുടെ അവസ്ഥ കൂടുതല്‍ മോശമാണ്. സമൂഹം അവരെ പിന്തുണയ്ക്കുന്നില്ല. സമീപകാലത്ത് ഭരണസംവിധാനം, അടിസ്ഥാന സൗകര്യങ്ങള്‍, മനുഷ്യശേഷി എന്നിവയില്‍ പുരോഗതിയുണ്ടായി. എന്നാല്‍ ഈ മേഖലകളിലെല്ലാം ഇനിയുമേറെ ചെയ്യാനുണ്ട്. പരിഷ്‌കാരത്തിന്റെ എല്ലാ തലങ്ങളിലും ദ്രുതഗതിയിലുള്ള പുരോഗതി വേണം. സമീപ വര്‍ഷങ്ങളില്‍ തിരഞ്ഞെടുപ്പ് സമിതികളില്‍ സ്ത്രീകളുടെ എണ്ണം വര്‍ധിച്ചത് സന്തോഷകരമാണ്’ – രാഷ്ട്രപതി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m