സുവിശേഷ പ്രഘോഷണം എല്ലായ്പ്പോഴും കുരിശിനെ ആലിംഗനം ചെയ്യുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു, ഫ്രാന്‍സിസ് പാപ്പ. പീഡനങ്ങളും കുരിശും സുവിശേഷ പ്രഘോഷണവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നുവെന്നും കുരിശുകളെ ആശ്ലേഷിക്കാതെ സുവിശേഷപ്രഘോഷണം സാധ്യമാവുകയില്ലെന്നും മാര്‍പാപ്പ പറഞ്ഞു . സുവിശേഷം ഫലവത്താകുന്നത് സുവിശേഷപ്രഘോഷകന്റെ വാചാലതകൊണ്ടല്ല, മറിച്ച്, ക്രിസ്തുവിന്റെ കുരിശിന്റെ ശക്തിയാലാണ് പാപ്പ പറഞ്ഞു.സന്തോഷകരമായ വചനപ്രഘോഷണത്തിന്റെ മണിക്കൂറും പീഡനത്തിന്റെ മണിക്കൂറും കുരിശിന്റെ മണിക്കൂറും ഒരുമിച്ച് കടന്നുപോകുകയാണ്. അവ ജീവിതത്തിന്റെ ഭാഗങ്ങളാണ്.
ദൈവവചനത്തിന്റെ വെളിച്ചം നല്ല മനസുകളില്‍ വെളിച്ചം വീശുന്നു .. നല്ല വിത്തുകള്‍ നൂറുമേനി വിള നല്കുന്നു. എന്നാല്‍ അസൂയാലുവായ ശത്രു രാത്രിയില്‍ നല്ല വയലില്‍ കള വിതറുന്നു. സ്നേഹസമ്പന്നനായ പിതാവ് ധൂര്‍ത്തനായ പുത്രന് മടങ്ങിയെത്തിയപ്പോള്‍ അവനെ ആശ്ലേഷിച്ചു സ്വീകരിച്ചു. എന്നാല്‍ മൂത്തവന് കോപവും അസൂയയും ഉണ്ടാകുന്നു.
മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന് എല്ലാ ഭൃത്യരോടും ഔദാര്യത്തോടെ പെരുമാറി, എല്ലാവരുടെയും കടങ്ങള്‍ ഇളവുചെയ്തു. എന്നിട്ടും സ്വപുത്രനെ തന്റെ തോട്ടത്തിലേക്ക് പറഞ്ഞയച്ച പിതാവിന്റെ മഹാമനസ്കതയെ അവഗണിച്ച് ഭൃത്യന്മാര് അവകാശിയെ വകവരുത്തി
പാപ്പ ഓര്‍മിപ്പിച്ചു.ഈ ഉദാഹരണങ്ങളെല്ലാം സുവിശേഷപ്രസംഗം പീഡനവും കുരിശുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന്കാണിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
ക്രിസ്തു ഏറ്റെടുക്കാനിരുന്ന പീഡനങ്ങളും കുരിശും അവിടുത്തെ ജനനത്തിനു മുമ്പുതന്നെ മറിയത്തിലും യൗസേപ്പിലും നിഴലിച്ചിരുന്നു. അതുപോലെ നമ്മുടെയും ദൗത്യനിര്‍വഹണത്തില്‍ കുരിശ് അഭേദ്യമായി ഒളിഞ്ഞിരിപ്പുണ്ടന്നും കുരിശില്‍ രക്ഷയുണ്ടെന്ന് ക്രിസ്തു നമ്മെ പഠിപ്പിച്ചു .
അതിനാല്‍ കുരിശ് രക്ഷയുടെ അടയാളമാണ്. അത് തിന്മയെ കീഴടക്കി വിജയം വരിച്ചു. അതിനാല്‍ നമുക്കും ക്രിസ്തുവിന്റെ മാതൃക അനുകരിക്കാം. തിന്മയുടെ വിഷധ്വംസനത്തിലും പുത്രന്റെ അപാരമായ വിനയവും പിതൃഹിതത്തോടുള്ള വിധേയത്വവുമാണ് വിജയം വരിച്ചത്. അതിനാല്‍, ജീവിതവഴികളിലെ കുരിശിനെതിരായ വിഷധ്വംസനം ഉയരുമ്പോള്‍ അവയെ വിവേചിച്ച് തള്ളിക്കളയാനുള്ള വിവേകത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം….
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group