2024 ലെ റാറ്റ്സിംഗർ പുരസ്കാരം പ്രഖ്യാപിച്ചു

2024 ലെ ജോസഫ് റാറ്റ്സിംഗർ പുരസ്കാരം പ്രഖ്യാപിച്ചു. ജാപ്പനീസ് ശില്പിയായ എറ്റ്സുറോ സോട്ടോയും ഐറിഷ് ദൈവശാസ്ത്രജ്ഞനായ സിറിൽ ഒ റീഗനുമാണ് ഈ വർഷത്തെ പുരസ്കാരം പങ്കിട്ടത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ജാപ്പനീസ് ശില്പി പുരസ്കാരത്തിന് അർഹനാകുന്നത് എന്ന പ്രത്യേകതയുമുണ്ട്.

1953-ൽ ജപ്പാനിലെ ഫുകുവോക്കയിൽ ജനിച്ച സോട്ടോ, ബാഴ്‌സലോണയിലെ ഐതിഹാസികമായ സഗ്രദാ ഫാമിലിയ ബസിലിക്കയിലെ ശില്പങ്ങളുടെ നിർമ്മാണത്തിലൂടെ പ്രശസ്തനാണ്. ക്യോട്ടോ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം, 1978-ൽ സ്പെയിൻ സന്ദർശിക്കുന്നതിന് മുമ്പ് സോട്ടോ ജപ്പാനിൽ അധ്യാപകനായിരുന്നു. പിന്നീട് ശില്പ നിർമ്മാണം ആരംഭിക്കുകയും ബാഴ്സലോണയിലെ ബസിലിക്കയുടെ ജോലി ഏറ്റെടുക്കയും ചെയ്തു. ആ സമയത്താണ് അദ്ദേഹം കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത്. സഗ്രദാ ഫാമിലിയ ബസിലിക്കയുടെ വിവിധ ഭാഗങ്ങളും ജപ്പാൻ, സ്പെയിൻ, ഇറ്റലി, ഫ്ലോറൻസ് കത്തീഡ്രൽ എന്നിവ ഉൾപ്പെടെയുള്ള ദൈവാലയങ്ങളും സോട്ടോയുടെ ശില്പങ്ങളാൽ അലംകൃതമാണ്.

2024 ലെ റാറ്റ്സിംഗർ സമ്മാനം പങ്കിടുന്ന ഐറിഷ് ദൈവശാസ്ത്രജ്ഞനായ സിറിൽ ഒ റീഗൻ, നോട്ടർ ഡാം സർവകലാശാലയിലെ സിസ്റ്റമാറ്റിക് തിയോളജി പ്രൊഫസറാണ്. നിരവധി ലേഖനങ്ങളും പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

നവംബർ 22-ന് കർദിനാൾ പിയട്രോ പരോളിൻ വത്തിക്കാനിൽ ഇരുവർക്കും പുരസ്കാരം സമ്മാനിക്കും. ചടങ്ങുകൾക്ക് മുന്നോടിയായി വത്തിക്കാൻ ഗ്രോട്ടോയിലെ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ശവകുടീരത്തിൽ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി വിശുദ്ധ കുർബാനയും തുടർന്ന് ഫ്രാൻസിസ് മാർപാപ്പയുമൊത്തുള്ള സ്വകാര്യ കൂടിക്കാഴ്ചയും ഉണ്ടായിരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group