j160

വിശ്വസ്തനായ പൊതുവ്യക്തി ഫ്രാൻസിസ് മാർപാപ്പ സർവേഫലം പുറത്ത് വിട്ടു

വിശ്വസ്തനായ പൊതുവ്യക്തി ഫ്രാൻസിസ് മാർപാപ്പ സർവേഫലം പുറത്ത് വിട്ടു

ഡെമോപോളിസ് നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു സർവേപ്രകാരം, ഇറ്റലിയിലെ ഏറ്റവും വിശ്വസ്തനായ പൊതുവ്യക്തി ഫ്രാൻസിസ് മാർപാപ്പയാണെന്ന് കണ്ടെത്തി. ജനുവരിയിൽ നടന്ന സർവേയിൽ മൂവായിരത്തിലധികം ഇറ്റലിക്കാർ പങ്കെടുത്തു.

രാജ്യത്ത് കത്തോലിക്കാ സഭ നേരിടുന്ന വെല്ലുവിളികൾ, പ്രത്യാശയുടെ ജൂബിലിയെക്കുറിച്ചുള്ള ധാരണ, മാർപ്പാപ്പയെക്കുറിച്ചുള്ള വിലയിരുത്തൽ എന്നിവയെക്കുറിച്ച് സർവേയിൽ അഭിപ്രായം പ്രകടിപ്പിച്ചു. ഗവേഷകരായ ജിയുസി മൊണ്ടാൽബാനോ, മരിയ സബ്രീന ടൈറ്റോൺ, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പിയട്രോ വെന്റോ എന്നിവർ ചേർന്ന് വത്തിക്കാൻ അപ്പസ്തോലിക കൊട്ടാരത്തിൽ നടന്ന സദസ്സിൽ പഠനഫലങ്ങൾ പരിശുദ്ധ പിതാവിന് സമർപ്പിച്ചു.സർവേപ്രകാരം, 76% പേർ ഫ്രാൻസിസ് പാപ്പയുടെ നേതൃത്വത്തെ വിശ്വസിക്കുന്നു.

“മാർപാപ്പയായ ആദ്യ വർഷം മുതൽ, വിശ്വാസത്തിനും മതപരമായ കാര്യങ്ങൾക്കും അപ്പുറം ഇറ്റലിക്കാർ ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന പൊതുവ്യക്തിയാണ് അദ്ദേഹം.

 


Comment As:

Comment (0)