നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും

പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും.

ആദ്യ ദിനത്തില്‍ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അനുശോചനം അര്‍പ്പിച്ച്‌ സഭ പിരിയും.

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഏഴ് മുതല്‍ സഭാ സമ്മേളനം തുടരും. ഒമ്ബത് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം 18ന് അവസാനിക്കും. കേരള വെറ്ററിനറി സര്‍വകലാശാല ബില്‍ ഉള്‍പ്പെടെ ആറ് ബില്ലുകളാണ് ഈ സഭാ സമ്മേളന കാലയളവില്‍ പരിഗണനയ്ക്ക് വരുന്നത്. ബില്ലുകള്‍ പരിഗണിക്കുന്നതിന്റെ സമയക്രമം ഇന്ന് ചേരുന്ന കാര്യോപദേശക സമിതി തീരുമാനിക്കും.

എന്നാല്‍ ഇത്തവണത്തെ സമ്മേളനകാലയളവില്‍ സഭ കലുഷിതമാകാനാണ് സാധ്യത. നിയമസഭയില്‍ സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളും മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. എഡിജിപി – ആര്‍എസ്‌എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം. മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും പിആര്‍ കമ്ബനി ബന്ധങ്ങളും സഭയില്‍ വാദപ്രതിവാദങ്ങള്‍ക്ക് കാരണമാകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m