ഗസ്സയിലെയും ലബനാനിലെയും വെസ്റ്റ് ബാങ്കിലെയും ജനവാസ മേഖലയില്‍ കനത്ത വ്യോമാക്രമണവുമായി ഇസ്രായേല്‍

ബൈറൂത്: കരയുദ്ധത്തില്‍ കനത്ത തിരിച്ചടി നേരിട്ട ഇസ്രായേല്‍ ഗസ്സയിലെയും ലബനാനിലെയും വെസ്റ്റ് ബാങ്കിലെയും ജനവാസ മേഖലയില്‍ മാരക വ്യോമാക്രമണം നടത്തി.

അധിനിവേശ വെസ്റ്റ് ബാങ്കിലെ തൂല്‍കറം അഭയാർഥി ക്യാമ്ബില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 18 പേർ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കില്‍ 20 വർഷത്തിനിടെ ഏറ്റവും വലിയ വ്യോമാക്രമണമാണ് വെള്ളിയാഴ്ച പുലർച്ചെ നടന്നത്. ദരിദ്രരായ അഭയാർഥികള്‍ തിങ്ങിപ്പാർക്കുന്ന ക്യാമ്ബിലായിരുന്നു ആക്രമണം.

ക്യാമ്ബില്‍ 21,000ത്തിലധികം ആളുകള്‍ താമസിക്കുന്നുണ്ട്. ലബനാനിലെ വിവിധ കേന്ദ്രങ്ങളിലും ഇസ്രായേല്‍ കനത്ത വ്യോമാക്രമണം നടത്തി. ഗസ്സയിലെ ഖാൻ യൂനുസിലും ദൈർ അല്‍ബലാഹിലും നടത്തിയ ആക്രമണത്തില്‍ 24 മണിക്കൂറിനിടെ 14 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗസ്സയില്‍ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികള്‍ 41,802 ആയി. 96,844 പേർക്ക് പരിക്കേറ്റു. അതേസമയം, ലബനാനിലേക്ക് കടന്നുകയറാൻ ശ്രമിച്ച ഇസ്രായേല്‍ സൈന്യത്തിന് ശക്തമായ തിരിച്ചടി നേരിട്ടു.

ഒരാഴ്ചക്കിടെ 15ലേറെ ഇസ്രായേല്‍ സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയും ഉന്നത സൈനികൻ കൊല്ലപ്പെട്ടു. ഇസ്രായേലിലെ തുറമുഖ നഗരമായ ഹൈഫയെ ലക്ഷ്യംവെച്ച്‌ ഹിസ്ബുല്ല നിരവധി റോക്കറ്റുകള്‍ തൊടുത്തു. ലബനാനിലുള്ള യു.എൻ സമാധാന സേന അതിർത്തി പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേല്‍ സൈന്യം ഉത്തരവിട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group