മനുഷ്യനെയും അവന്റെ അന്തസ്സിനേയും കേന്ദ്രീകരിച്ച വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് പാപ്പാ. വിദ്യാഭ്യാസ രംഗത്തുള്ളവർ പ്രതിസന്ധിഘട്ടങ്ങളിൽ ഒരുമിച്ച് നിൽക്കണം. വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉന്നതമായ മൂല്യങ്ങളും വലിയ ഒരു ഹൃദയവും ആവശ്യം. വിദ്യാഭ്യാസം സ്നേഹത്തിൽ അധിഷ്ഠിതമാകണം. “ആസ്സിയോണെ കത്തോലിക്ക” സംഘടനയുടെ വിദ്യാഭ്യാസപ്രതിബദ്ധതാപ്രസ്ഥാനത്തിന്റെ ദേശീയസമ്മേളനത്തിൽ സംബന്ധിച്ചവർക്ക് അനുവദിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു പാപ്പാ.
വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്നവർ, മനുഷ്യാന്തസ്സിന്റെ പൂർത്തീകരണവും, അതിന്റെ വളർച്ചയ്ക്കുള്ള ഇടങ്ങളും ഉറപ്പാക്കുന്നതിനായി, മനുഷ്യന്റെ പ്രാധാന്യം തിരിച്ചറിയുകയും, വിലമതിക്കുകയും ചെയ്യണമെന്ന് പറഞ്ഞ മാർപാപ്പാ സുവിശേഷത്താൽ പ്രേരിതരായി, കാലത്തിന്റെ അടയാളങ്ങൾ ശ്രദ്ധിച്ച്, ഒരു ചിട്ടയായ കാഴ്ചപ്പാടോടുകൂടിയാണ് “ആസ്സിയോണെ കത്തോലിക്ക” പ്രസ്ഥാനം വികസിച്ചുവന്നതെന്നും, അതിന്റെ പ്രവർത്തനങ്ങൾ തുടരുന്നതെന്നും അനുസ്മരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group