ഐക്യരാഷ്ട്രസഭയുടെ സമാധാനശ്രമങ്ങളെ പിന്തുണയ്ക്കണം : പരിശുദ്ധ സിംഹാസനം

ലോകസമാധാനം ഉറപ്പുവരുത്തുന്നതിനായി, ഐക്യരാഷ്ട്രസഭയുടേതുൾപ്പെടെ, സമാധാനസ്ഥാപനത്തിനായുള്ള ശ്രമങ്ങളെയും, അതിനായി പ്രവർത്തിക്കുന്നവരെയും ലോകരാജ്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യണമെന്ന് ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച. ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിന്റെ എഴുപത്തിയൊൻപതാമത് സെക്ഷനിൽ സംസാരിച്ച അവസരത്തിലാണ് സമാധാനസ്ഥാപനത്തിനായുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ പ്രാധാന്യം വത്തിക്കാൻ പ്രതിനിധി ഓർമ്മിപ്പിച്ചത്.

എങ്ങും സമാധാനം വളരുന്നതും, ഐക്യരാഷ്ട്രസഭയുടെ അംഗരാജ്യങ്ങൾക്ക് മാത്രമല്ല, ആഗോളസമൂഹത്തിന് മുഴുവൻ പ്രയോജനം ലഭിക്കുന്നതുമായ ഒരു വ്യവസ്ഥിതിയിലേക്ക് എത്താനുള്ളതാകണം ഐക്യരാഷ്ട്രസഭയുടെ സമാധാനശ്രമങ്ങളെന്ന് വത്തിക്കാൻ നയതന്ത്രജ്ഞൻ ആവശ്യപ്പെട്ടു. ലോകത്ത് നിലനിൽക്കുന്ന സംഘർഷങ്ങളുടെയും നിരവധിയായ യുദ്ധങ്ങളുടെയും പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭ ഇപ്പോൾ നടത്തിവരുന്ന സമാധാനശ്രമങ്ങൾ നിലനിൽക്കുന്നത് മുൻപില്ലാത്തവിധത്തിൽ പ്രാധാന്യമർഹിക്കുന്നുണ്ടെന്ന് ആർച്ച്ബിഷപ് കാച്ച പ്രസ്താവിച്ചു.

സമാധാനശ്രമങ്ങളും സന്നദ്ധസേവനങ്ങളും ഏവർക്കുമെത്തിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങളിൽ പലയിടങ്ങളിലും വെല്ലുവിളികൾ നേരിടേണ്ടി വരുന്നത് അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group