പയസ് വർക്കേഴ്സ് ഓഫ് സെന്റ് ജോസഫ് സന്യാസിനീ സമൂഹത്തിൽ അംഗമായ സി. മേബിൾ ജോസഫിനെ ആത്മഹത്യ ചെയ്തനിലയിൽ മഠത്തിനോട് ചേർന്നുള്ള കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ കന്യാസ്ത്രീ മഠങ്ങൾ ക്കെതിരെ വ്യാജ പ്രചരണങ്ങളും അസഭ്യവർഷവും സോഷ്യൽമീഡിയകളിൽ നിറയുന്നു. കന്യാസ്ത്രീ സമൂഹത്തെ മനപ്പൂർവ്വം കരിവാരിത്തേയ്ക്കുകയെന്ന ലക്ഷ്യം വച്ചു കൊണ്ട് പ്രവർത്തിക്കുന്ന ഗൂഢ സംഘങ്ങളാണ് ഇത്തരം സൈബർ ആക്രമണങ്ങൾ നടത്തുന്നതിന് പിന്നിൽ. കൊല്ലം കുരീപ്പുഴയിലെ കോൺവെന്റിൽ വെള്ളിയാഴ്ച (16/04/2021) രാവിലെയാണ് സിസ്റ്റർ മേബിൾ ജോസഫിനെ മരിച്ചനിലയിൽ കണ്ടെത്തിയത് . തുടർന്ന് നടന്ന അന്വേഷണത്തിൽ മുറിയിൽനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിരുന്നു. തന്നെ അലട്ടുന്ന ആരോഗ്യപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് എഴുതിയിരുന്ന കുറിപ്പിൽ, മറ്റു സിസ്റ്റേഴ്സിനോ കുടുംബാംഗങ്ങൾക്കോ ഇതിൽ പങ്കില്ലെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും പ്രാർത്ഥനയിൽ ഓർമിക്കണമെന്നും സി. മേബിൾ കൂട്ടിച്ചേർത്തിരുന്നു.എന്നാൽ എന്താണ് യഥാർത്ഥ സംഭവമെന്ന് മനസ്സിലാക്കാതെ കന്യാസ്ത്രി മഠങ്ങളെ മുഴുവൻ വേശ്യാലയങ്ങളാക്കി ചിത്രീകരിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പരക്കുന്നത്.ക്രൈസ്തവ സമൂഹത്തെയും പൗരോഹിത്യത്തെയും സന്യാസത്തെയും കരിവാരി തേക്കുന്ന ഇത്തരം ഗൂഡ നീക്കങ്ങൾക്കെതിരെ വിശ്വാസി സമൂഹം ജാഗ്രത പുലർത്തേണ്ടത് ആവശ്യമാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group