കണ്ണീർപ്പൂക്കൾ….

Avatar photo
ആധുനിക യുഗത്തിൽ നവമാധ്യമങ്ങളുടെ താളബോധത്തിൽ നിലകൊണ്ടീടുന്ന യുവത്വങ്ങളെ ക്രിസ്തുവിലേയ്ക്ക് ചേർത്തു നിർത്തുവാൻ ഒരു പുതിയ നവ മാധ്യമ വിപ്ലവം ഇവിടെ പിറവികൊള്ളുന്നു.

”ഉയിർത്തെഴുന്നേൽപ്പിന്റെ
ഓർമപുതുക്കുന്ന ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കൻ ദ്വീപിനെ ചോരക്കളമാക്കിയ സ്ഫോടനപരമ്പരയ്ക്ക്
ഇന്ന് ഏപ്രിൽ 21 ന്
രണ്ടു വയസ്…..ഉയിർപ്പ് തിരുനാൾ ദിനത്തിൽ
ക്രിസ്ത്യൻ പള്ളികളിലും ആഡംബര ഹോട്ടലുകളിലുമുൾപ്പെടെ എട്ടിടങ്ങളിലായുണ്ടായ സ്ഫോടനങ്ങളിൽ ഇന്ത്യക്കാർ അടക്കം ഇരുനൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു….
അഞ്ഞൂറിലേറെപ്പേർക്ക് പരിക്കേറ്റു…കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളി,
പടിഞ്ഞാറൻ തീരനഗരമായ നെഗോംബോയിലെ സെന്റ് സെബാസ്റ്റ്യൻ പള്ളി, കിഴക്കൻ നഗരമായ ബട്ടിക്കലോവയിലെ സെന്റ് മിഖായേൽ ക്രിസ്ത്യൻ പള്ളി, കൊളംബോയിലെ ആഡംബര ഹോട്ടലുകളായ ഷാൻഗ്രി-ലാ, സിനമൺ ഗ്രാൻഡ്, കിങ്സ്ബറി എന്നിവിടങ്ങളിലും കൊളംബോയിലെ ദേഹിവെലയിലെ പ്രശസ്തമായ മൃഗശാലയ്ക്ക് സമീപമുള്ള ഹോട്ടലിലും തെമെട്ടകൊടെ ജില്ലയിലുമാണ് അന്ന് ചാവേർ സ്ഫോടനങ്ങളുണ്ടായത്….കൊളംബോ നഗരത്തിലെ സെന്റ് ആന്റണീസ് പള്ളിയിലും ഹോട്ടലുകളിലുമായിരുന്നു ആദ്യ സ്ഫോടനങ്ങൾ…..ഉയിർപ്പ് ഞായറാഴ്ച രാവിലെ പ്രാദേശികസമയം 8.45-ഓടെയായിരുന്നു ആദ്യസ്ഫോടനങ്ങൾ….
പിന്നീട് നെഗോംബോയിലെയും ബാട്ടിക്കലോവയിലെയും പള്ളികളിലും സ്ഫോടനമുണ്ടായി….
ഈ സമയം ഇവിടെ ഈസ്റ്റർ ദിന പ്രത്യേക പ്രാർത്ഥനകൾ നടക്കുകയായിരുന്നു….
ദേഹിവെലയിലായിരുന്നു ഏഴാമത്തെ സ്ഫോടനം…..
തെമെട്ടകൊടെയിൽ എട്ടാംസ്ഫോടനവും…..
ഉച്ചകഴിഞ്ഞ് 2.46-നായിരുന്നു ഇത്……
ദേഹിവെലയിൽ രണ്ടുപേരും തെമെട്ടകൊടെയിൽ മൂന്ന് പോലീസുകാരുമാണ് കൊല്ലപ്പെട്ടത്…..ഭീകരക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള അനുസ്മരണാർത്ഥം ഇന്ന് രാജ്യത്തുടനീളം പ്രത്യേക പ്രാർത്ഥനകളും മൗനാചരണവും ശ്രീലങ്കൻ സഭാ നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്.ക്രൈസ്തവ ലോകം വേദനയോടെ തരിച്ചു നിന്ന ആ ദിനത്തിന് ഇന്ന് രണ്ടു വയസ്സ് പൂർത്തിയാകുമ്പോൾ
ദാരുണമായി മരണത്തിന് കീഴടങ്ങിയ സഹോദരങ്ങളുടെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് ഒരു പിടി കണ്ണീർപൂക്കൾ…..

Aji Joseph KavunkAl✍️

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group