പുതുപ്പള്ളി പെരുന്നാളിന് ഒരുക്കങ്ങളായി

കോട്ടയം:
ഭാരതത്തിലെ പ്രഥമ ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രില്‍ 28 മുതല്‍ മെയ് 7 വരെ ആചരിക്കും. 28 ന് പെരുന്നാള്‍ കൊടിയേറ്റും.
മെയ് 2 മുതല്‍ 4 വരെ പുതുപ്പള്ളി കണ്‍വെന്‍ഷനും നടക്കും. മെയ് 1 മുതല്‍ 5 വരെ വിവിധ കരകളില്‍ നിന്ന് പ്രദക്ഷിണങ്ങള്‍ നടത്തും. 6 ന് അഞ്ചിന്മേല്‍ കുര്‍ബാനയെ തുടര്‍ന്ന് പൊന്നിന്‍കുരിശ് പ്രധാന ത്രോണോസില്‍ സ്ഥാപിക്കും. വൈകിട്ട് സന്ധ്യാനമസ്കാരത്തെ തുടര്‍ന്ന് പുതുപ്പള്ളി കവല ചുറ്റിയുള്ള പ്രദക്ഷിണം, ആശീര്‍വാദം. പ്രധാന പെരുന്നാള്‍ ദിവസമായ മെയ് 7 നു രാവിലെ 5 ന് കുര്‍ബാന തുടര്‍ന്ന് 9 മണിക്ക് ഒന്‍പതിന്മേല്‍ കുര്‍ബാന. ഉച്ചയ്ക്ക് 2 ന് അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണം, ആശീര്‍വാദം.

കോവിഡ് പ്രോട്ടോകോൾ പാലിച്ച് വെടിക്കെട്ട്, വെച്ചൂട്ട്, നേര്‍ച്ച വിളമ്പ് എന്നിവ ഒഴിവാക്കി. കോവിഡ് സാഹചര്യത്തില്‍ വാഹനങ്ങളിലാണ് പ്രദക്ഷിണങ്ങള്‍.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group