മതപരമായ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ പണം നൽകുന്നതെന്തിന്:ഹൈക്കോടതി

മദ്രസ അധ്യാപകര്‍ക്ക് പെന്‍ഷനും മറ്റും നല്‍കുന്നതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ടശേഷം മതപരമായ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ പണം നൽകുന്നതെന്തിന് ചോദിച്ച് ഹൈക്കോടതി.മദ്രസ അധ്യാപകര്‍ക്കുള്ള പെന്‍ഷനിൽ സര്‍ക്കാരിന്റെ വിഹിതം എത്രയെന്നും ഇതുമായി ബന്ധപ്പെട്ട സംഘടനകളുടെ വിഹിതo എത്ര,
തുടങ്ങിയ കാര്യങ്ങള്‍ വിശദമായി സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.മദ്രസ അധ്യാപകര്‍ക്ക് പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കാനുള്ള കേരള മദ്രസ ടീച്ചേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ആക്ട് (2019) റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിറ്റിസണ്‍സ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഡെമോക്രസി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.
ഇസ്ലാം മതത്തിനു വേണ്ടി മാത്രമുള്ള മദ്രസകള്‍ക്കായി സര്‍ക്കാര്‍ ഇങ്ങനെ വന്‍ തുകകളാണ് ചെലവിടുന്നതെന്നും ഇത് ഭരണഘടനയ്ക്കും മതേതര സങ്കല്‍പ്പത്തിനും വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.കേരളത്തിലെ 27,814 മദ്രസകളിലായി 2,04,683 മദ്രസ അധ്യാപകരുണ്ട്, ഇവർക്ക് 1500 മുതല്‍ 7500 രൂപ വരെയാണ് സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നത്. വിവാഹം, വീട് നിര്‍മ്മാണം, ചികിത്സ, പ്രസവം എന്നിവയ്ക്ക് പ്രത്യേക ധന സഹായവുo നൽകുന്നുണ്ട് കൂടാതെ അംഗത്തിന്റെയോ രണ്ടു പെണ്‍മക്കളുടെയോ വിവാഹത്തിന് 10,000 രൂപയാണ് സഹായം. വീടുവയ്ക്കാന്‍ പലിശയില്ലാതെ രണ്ടര ലക്ഷം രൂപ വരെ ഭവന വായ്പയും ലഭിക്കും. ചികിത്സയ്ക്ക് 5000 മുതല്‍ 25,000 രൂപ വരെയും സഹായമുണ്ട്.വനിതാ അധ്യാപകര്‍ക്ക് രണ്ടു പ്രസവങ്ങള്‍ക്ക് 15,000 രൂപ വീതം സഹായം. പ്രൊഫഷണല്‍ കോളേജുകളില്‍ പഠിക്കുന്ന, മദ്രസ അധ്യാപകരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രൊഫഷണല്‍ കോളേജുകളിലെ ഫീസിനു തുല്യമായ ഫീസും ലഭിക്കും. അംഗം മരണമടഞ്ഞാല്‍ 10,000 രൂപ മുതല്‍ 50,000 രൂപ വരെ ശവ സംസ്‌കാരത്തിന് നല്‍കും. കുടുംബ പെന്‍ഷന്‍, ചികിത്സാ സഹായം എന്നിവയും ലഭിക്കും.12,500 മദ്രസ അധ്യാപകര്‍ക്ക് കോവിഡ് സമാശ്വാസം ആയി 2000 രൂപ വീതം അനുവദിക്കുമെന്ന സര്‍ക്കാര്‍ നയ പ്രഖ്യാപനത്തിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിലും ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group