വിശക്കുന്നവർക്കായി കമ്മ്യൂണിറ്റി ഫ്രിഡ്ജ് ആരംഭിച്ചു ഡോൺബോസ്‌കോ സഭ

മുംബൈ : ആരും വിശപ്പുമായി ഉറങ്ങാൻ പോകരുത് എന്ന ആശയം മുൻനിർത്തി വിശക്കുന്നവർക്കും ദരിദ്രർക്കും ഭക്ഷണം നൽകാൻ കമ്മ്യൂണിറ്റി ഫ്രിഡ്ജ് പദ്ധതിക്ക് തുടക്കം കുറിച്ച് ഡോൺബോസ്‌കോ സഭ .കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തുണ്ടായ ലോക്‌ ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട് പട്ടിണിയിലായ 25000 കുടുംബങ്ങളിലേക്കും 10000 ത്തിലേറെ കുടിയേറ്റ തൊഴിലാളികൾക്കും സലേഷ്യൻസ് ഭക്ഷണം നൽകിയിരുന്നു. ലോക്ക്ഡൗൺ അവസാനിച്ചശേഷം നിരവധിയാളുകൾക്ക് ഭക്ഷണവുമായി സലേഷ്യൻസ് എത്താറുണ്ട് .ഈ സാഹചര്യത്തിലാണ് കമ്മ്യൂണിറ്റി ഫ്രിഡ്ജ് എന്ന ആശയത്തിന് ഡോൺബോസ്‌കോ രൂപം കൊടുത്തത്.ജനുവരി 22 ന് സംസ്ഥാന പോലീസ് മേധാവി ഉദ്ഘാടനം ചെയ്ത പദ്ധതി വളരെ ലളിതമാണ് . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്രിഡ്ജിൽ തണുത്ത പാനീയങ്ങൾ സൂക്ഷിക്കും. ദരിദ്രർക്കും വിശക്കുന്നവർക്കും ഫ്രിഡ്ജ് തുറന്ന് അവരുടെ വിശപ്പ് മാറ്റാം അതുപോലെതന്നെ അടുത്തപ്പെട്ടിയിൽ ലഘു ഭക്ഷണങ്ങളും വസ്ത്രങ്ങളും മാസ്കുകളും ഉണ്ടാകും ആവശ്യമുള്ളവർക്ക് അതുo എടുക്കാം .ഇത് ദൈവ പരിപാലനത്തിൽ ആശ്രയിച്ചുള്ള പ്രവർത്തിയാണ് ഈ പദ്ധതിയെ പ്രോത്സാഹിപ്പിക്കുവാൻ എല്ലാവരുടെയും സഹായ സഹകരണം ഉണ്ടാകണമെന്ന് ഡോൺബോസ്‌കോ ഫാദർ അഡോൾഫ് ഫുർട്ടഡോ പറഞ്ഞു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group