വിപുലമായ പ്രോ-ലൈഫ് പ്രകടനങ്ങൾ സംഘടിപ്പിക്കാൻ ഒരുങ്ങി സ്പെയിൻ..

സ്പെയിനിലെ 140ൽ അധികം സിവിൽ സൊസൈറ്റി സംഘടനകളെയും അസോസിയേഷൻസ് ഓഫ് ലൈഫ്, ഫ്രീഡം, ഡിഗ്നിറ്റി തുടങ്ങിയ സംഘടനകളേയും ഉൾപ്പെടുത്തി കൊണ്ട് ഗർഭചിദ്രനൂകൂല സർക്കാർ നിയമത്തിനെതിരെ വിപുലമായ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങി സ്പെയിനിലെ പ്രോലൈഫ് പ്രവർത്തകർ. സർക്കാരിന്റെ പ്രത്യയശാസ്ത്ര അജണ്ടകൾക്കെതിരെ വൻ പ്രകടനങ്ങളും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ
മാർച്ചിൽ പാസാക്കിയ രാജ്യത്തെ ദയാവധ നിയമത്തിനെതിരെയും വമ്പിച്ച പ്രകടനങ്ങളാലാണ് പ്രോ-ലൈഫ് പ്രവർത്തകർ ആസൂത്രണം ചെയ്യുന്നത്.
അതേ സമയം ദയാവധ നിയമം റദ്ദാക്കാനും പകരം പാലിയേറ്റീവ് കെയറിൽ ഒന്ന് സ്ഥാപിക്കാനും വേണ്ടി പീപ്പിൾസ് ലെജിസ്ലേറ്റീവ് ഓർഗനൈസേഷൻ (ILP) ആരംഭിക്കുവാനും സംഘടന ഉദ്ദേശിക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group