ന്യൂഡൽഹി : ജനസംഖ്യാ നിയന്ത്രണത്തിന് ആസാമിനു പിന്നാലെ നിയമനിർമാണവുമായി യു. പി സർക്കാർരണ്ടു കുട്ടികളിൽ കൂടുതലുള്ളവർ സർക്കാർ സബ്സിഡിയോ സർക്കാർ പദ്ധതികളിൽ നിന്നുള്ള സഹായമോ ലഭിക്കില്ലെന്നു പുതിയ നിയമത്തിന്റെ കരട് വ്യക്തമാക്കുന്നു. രണ്ടു കുട്ടികളിൽ കൂടുതൽ ഉള്ളവർക്ക് സർക്കാർ ജോലിക്ക് അപേക്ഷിക്കാനോ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനോ പാടില്ല.
ജൂലൈ 19നു മുൻപായി ഉത്തർപ്രദേശ് പോപ്പുലേഷൻ ബിൽ 2021നെ കുറിച്ചുള്ള പൊതുജനങ്ങളുടെ അഭിപ്രായം അറിയിക്കണമെന്ന് ഉത്തർപ്രദേശ് ലോ കമ്മീഷൻ അറിയിച്ചിട്ടുണ്ട്.നിയമം പ്രാബല്യത്തിലായശേഷം രണ്ടുകുട്ടികളിൽ കൂടുതലുള്ളവർക്കു സർക്കാർ ജോലിയിൽ പ്രൊമോഷൻ ഉണ്ടാകില്ലെന്നും റേഷൻ കാർഡ് കുടുംബത്തിലെ നാലുപേർക്കു മാത്രമായി ചുരുക്കുമെന്നും കരട് നിയമത്തിൽ പറയുന്നു. ഗസറ്റിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ ഒരു വർഷത്തിനുശേഷം ബിൽ പ്രാബല്യത്തിൽ വരും. രണ്ടു വിവാഹം കഴിച്ചവരെ ഓരോ കുടുംബങ്ങളായി പരിഗണിക്കും. ജനസംഖ്യ പെരുപ്പം നിയന്ത്രിക്കാനുള്ള സർക്കാർ പദ്ധതിയെ പിന്തുണച്ച് വന്ധ്യംകരണം നടത്തുന്നവർക്ക് പ്രത്യേക ആനൂകൂല്യങ്ങൾ നൽകുമെന്നും ബില്ലിൽ പറയുന്നു. വീടു വാങ്ങുന്നതിനും വയ്ക്കുന്നതിനും ലോണുകൾ, വൈദ്യുതി, വാട്ടർ ബില്ലുകളിൽ ഇളവ് എന്നിവയാണ് ആനുകൂല്യങ്ങളെന്നും കരടിൽ പറയുന്നു.ഒരുകുട്ടി മാത്രമുള്ളയുള്ളവർ വന്ധ്യംകരണം ചെയ്യുകയാണെങ്കിൽ കുട്ടിക്ക് ഇരുപതു വയസുവരെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് നൽകും. ഐഐഎം, എയിംസ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇവർക്ക് അഡ്മിഷനും സർക്കാർ ജോലിയിൽ മുൻഗണനയും നൽകുo.ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഒരുകുട്ടി മാത്രമുള്ള കുടുംബങ്ങൾ വന്ധ്യംകരണം നടത്തുകയാണെങ്കിൽ, ആണ്‍കുട്ടിക്ക് 80,000 രൂപയും പെണ്‍കുട്ടിക്ക് ഒരുലക്ഷം രൂപയും നൽകും.
എന്നാൽ ബില്ലിനെതിരെ ക്രൈസ്തവ സമൂഹം ഉൾപ്പെടെ ഉള്ള വിശ്വാസി സമൂഹം പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group