വിശുദ്ധനാട് വീണ്ടും തീർത്ഥാടകരെ വരവേൽക്കാനൊരുങ്ങുന്നു..

ഒന്നര വർഷത്തെ ഇടവേളയ്ക്കുശേഷം വിശുദ്ധനാട് വീണ്ടും തീർത്ഥാടകരെ വരവേൽക്കാനൊരുങ്ങുന്നു.
കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനെ തുടർന്ന് തീർത്ഥാടകരെ സ്വാഗതം ചെയ്യുന്നതായി ജറുസലേമിലെ ലാറ്റിൻ പാത്രിയർക്കിസ്‌ ആർച്ച്ബിഷപ്പ് പിയർബാറ്റിസ്റ്റ പിസബല്ല പറഞ്ഞു. വരും ദിനങ്ങളിൽ യൂറോപ്പിൽനിന്ന് ഉൾപ്പെടെ നിരവധി തീർത്ഥാടകരെത്തും എന്നാണ് പ്രതീക്ഷ. ക്രിസ്തുവുമായി
ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് വീണ്ടും തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കാൻ കഴിയുന്നതിന്റെ സന്തോഷം അറിയിച്ചുകൊണ്ടാണ് ആർച്ച്ബിഷപ്പ് തീർത്ഥാടകരെ സ്വാഗതം ചെയ്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group