എയ്ഡഡ് സ്കൂൾ നിയമനം; സർക്കുലർ പിൻവലിക്കും
എയ്ഡഡ് സ്കൂൾ നിയമനം; സർക്കുലർ പിൻവലിക്കും
എയ്ഡഡ് മേഖലയിലെ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് പുതിയ സര്‍ക്കുലര്‍ ഇറക്കും. വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇന്നലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണു തീരുമാനം. സ്ഥിരം ഒഴിവുകളില്‍ ദിവസവേതന നിയമം നടത്താനുള്ള ഉത്തരവിനെ യോഗത്തില്‍ മാനേജര്‍മാര്‍ എതിര്‍ത്തു. മാനേജര്‍മാരുടെ ആശങ്കകള്‍ മനസിലാക്കുന്നുവെന്നും ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയെയും സര്‍ക്കാരിനെയും അറിയിക്കാമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0