ഏപ്രിൽ 9 ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
ഏപ്രിൽ 9 ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്കുവേണ്ടി ഏപ്രിൽ 9 ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 8 ന് വൈകിട്ട് 5 മണിക്ക് മുൻപായി https://forms.gle/p34foqbTpQEqjbET8 ഗൂഗിൾ ലിങ്കിൽ നിർബന്ധമായും പേര് രജിസ്റ്റർ ചെയ്യണം.
രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഏപ്രിൽ 9 ന് രാവിലെ 10 മണിക്ക് തൈക്കാടുള്ള എസ്.സി / എസ്.ടി നാഷണൽ കരിയർ സർവീസ് സെന്ററിൽ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക് “NATIONAL CAREER SERVICE CENTRE FOR SC/ST’s Trivandrum” ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m