d10

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ 3 വര്‍ഷത്തെ അധ്യാപക, അനധ്യാപക സ്ഥിരനിയമനങ്ങള്‍ റദ്ദാക്കി ദിവസവേതനമാക്

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ 3 വര്‍ഷത്തെ അധ്യാപക, അനധ്യാപക സ്ഥിരനിയമനങ്ങള്‍ റദ്ദാക്കി ദിവസവേതനമാക്കാൻ നിര്‍ദ്ദേശം

ഭിന്നശേഷി സംവരണം പാലിച്ച്‌ നിയമനം നടത്താത്തതിനാല്‍ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ കഴിഞ്ഞ മൂന്നു വർഷമായി നടത്തിയ അധ്യാപക, അനധ്യാപക സ്ഥിരനിയമനങ്ങള്‍ റദ്ദാക്കാൻ നിർദ്ദേശം.

കഴിഞ്ഞ മൂന്നു വർഷത്തിനിടെ നടത്തിയ സ്ഥിരനിയമനങ്ങള്‍ റദ്ദാക്കാനും പകരം ഇവരെ ദിവസവേതനക്കാരായി നിയമിക്കാനുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നത്.

ഭിന്നശേഷി സംവരണം നടപ്പാക്കാത്ത സ്കൂളുകള്‍ക്കാണ് ഇതു ബാധകം. എന്നാല്‍, സംസ്ഥാനത്ത് ആകെയുള്ള 8210 എയ്ഡഡ് സ്കൂളുകളില്‍ ബഹുഭൂരിപക്ഷവും ഭിന്നശേഷി നിയമനം പൂർത്തിയാക്കിയിട്ടില്ല.1996 മുതല്‍ 3 ശതമാനവും 2016 മുതല്‍ 4 ശതമാനവും ഭിന്നശേഷിക്കാരെ സ്കൂളുകളില്‍ നിയമിക്കണമെന്നാണു വ്യവസ്ഥ. ഈ സംവരണം പൂർത്തിയാക്കിയ സ്കൂളുകളിലെ നിയമനങ്ങള്‍ക്കു സർക്കാർ അംഗീകാരം നല്‍കുന്നുണ്ട്.


സംവരണം നടപ്പാക്കാത്ത സ്കൂളുകളില്‍ നിയമിക്കുന്നവർക്കു ദിവസവേതനക്കാരായുള്ള അംഗീകാരമാണു നല്‍കുന്നത്. ഈ സ്ഥാപനങ്ങള്‍ ഭിന്നശേഷി സംവരണം പൂർത്തിയാക്കുമ്ബോള്‍ ദിവസവേതനക്കാർക്കു മുൻകാല പ്രാബല്യത്തോടെ സ്ഥിരനിയമന അംഗീകാരം നല്‍കുമെന്നാണു സർക്കാർ വ്യക്തമാക്കിയിരുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍നിന്നു പട്ടിക വാങ്ങിയാണു ഭിന്നശേഷിക്കാരെ നിയമിക്കേണ്ടത്. മൂന്നു തവണ പത്രത്തില്‍ പരസ്യം നല്‍കിയിട്ടും യോഗ്യരായ ഉദ്യോഗാർഥികളെ കിട്ടാത്ത സാഹചര്യമുണ്ട്.

ഇക്കാര്യത്തില്‍ സർക്കാർ ഇളവു പ്രതീക്ഷിച്ചിരിക്കുമ്ബോഴാണ് ഇടിത്തീ പോലെ ശനിയാഴ്ച പുതിയ സർക്കുലർ വന്നത്.ആയിരക്കണക്കിനു പേരുടെ ഭാവി അവതാളത്തിലാക്കുന്ന തീരുമാനമാണ് ഇതെന്ന് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സർക്കാർ ഉത്തരവിനെതിരെ മാനേജ്മെന്റുകളും അധ്യാപക സംഘടനകളും കടുത്ത പ്രതിഷേധത്തിലാണ്. ഭിന്നശേഷി നിയമനം സംബന്ധിച്ച്‌ ഈ വർഷം ഇറക്കിയ പത്തോളം ഉത്തരവുകള്‍ പരസ്പരവിരുദ്ധവും അവ്യക്തത നിറഞ്ഞതുമാണെന്നും പരാതിയുണ്ട്.

കഴിഞ്ഞ മൂന്നു വർഷത്തെ സ്ഥിരനിയമനങ്ങള്‍ താല്‍ക്കാലിക നിയമനങ്ങളാക്കി മാറ്റിയാല്‍ സ്ഥിരനിയമനത്തിനുള്ള അവകാശം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. മറ്റൊരാള്‍ വിരമിച്ചതോ സ്ഥലംമാറിയതോ രാജിവച്ചതോ ആയ ഒഴിവില്‍ സ്ഥിരനിയമനം നടത്തുന്നു എന്ന ഉത്തരവാണു ഇപ്പോള്‍ മാനേജ്മെന്റുകള്‍ നല്‍കുന്നത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)