വൈക്കം, തോട്ടകത്തെ വിൻസെൻഷ്യൻ സമൂഹത്തിന് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു.
പുതിയ സുപ്പീരിയർ ജനറലായി ബഹുമാനപ്പെട്ട ഫാ.പോൾ പുതുവ വിസിയെയാണ് തിരഞ്ഞെടുത്തത്
ഇടപ്പള്ളി ടോളിലുള്ള വിൻസെൻഷ്യൻ ജനറലെറ്റിൽ വെച്ച് നടന്ന 31-മതു ജനറൽ സിനാക്സിസിൽ വെച്ചാണ് തെരഞ്ഞെടുപ്പു നടന്നത്.
എറണാകുളം-അങ്കമാലി അതിരൂപതയിൽ പെട്ട കുറ്റിപ്പുഴ സെന്റ് സെബാസ്റ്റ്യൻ ഇടവകാംഗം ആയ ഫാ. പോൾ, പരേതനായ തോമസ്-അച്ചാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനാണ്. ഫാ. മാത്യു പോത്താലിൽ (അസിസ്റ്റന്റ് സുപ്പീരിയർ ജനറൽ), ഫാ. ജോസഫ് കൈപ്പടക്കുന്നേൽ (പോപ്പുലർ മിഷൻ, റിട്രീറ്സ്), ഫാ. ഷിന്റോ (തോമസ്) മംഗലത്തു (മീഡിയ, എഡ്യൂക്കേഷൻ), ഫാ. സ്കറിയ കൈതക്കളം (ഫിനാൻസ്) എന്നിവർ ഭരണ സമിതി അംഗങ്ങൾ ആയി തിരഞ്ഞെടുക്കപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0