d01

പാമ്പ് കടിച്ചാല്‍ ഇനി നിയമപ്രകാരം സര്‍ക്കാരിനെ അറിയിക്കണം; നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

പാമ്പ് കടിച്ചാല്‍ ഇനി നിയമപ്രകാരം സര്‍ക്കാരിനെ അറിയിക്കണം; നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

കണ്ണൂർ: പാമ്ബുകടിയും മരണവും നിയമപ്രകാരം സർക്കാരിനെ അറിയിക്കേണ്ടതായി (നോട്ടിഫയബിള്‍ ഡിസീസ്) കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.

സർക്കാർ, സ്വകാര്യ മേഖലയിലെ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആസ്പത്രികള്‍ പാമ്ബുകടിയേറ്റ കേസുകള്‍ നിർബന്ധമായും ഇനി നിശ്ചിത മാതൃകയില്‍ റിപ്പോർട്ട് ചെയ്യണം. 

സംസ്ഥാന പൊതുജനാരോഗ്യ നിയമപ്രകാരം ഇതിനുള്ള ക്രമീകരണങ്ങള്‍ ഏർപ്പെടുത്താൻ നിർദേശം നല്‍കി. പാമ്ബുകടിയേല്‍ക്കുന്നത് സംബന്ധിച്ച്‌ കൃത്യമായ കണക്കുകള്‍ ശേഖരിച്ച്‌ ഭാവിയില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്താനാണിത്.

പാമ്ബുകടി രാജ്യത്ത് പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണിപ്പോള്‍. എന്നാല്‍ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. ഇന്ത്യയില്‍ ഒരു വർഷം 30 ലക്ഷത്തിലേറെ പേർക്ക് പാമ്ബുകടിയേല്‍ക്കുന്നതായും 50,000 പേർ മരിക്കുന്നുവെന്നുമാണ് കണക്കാക്കുന്നത്. പലതും റിപ്പോർട്ട് ചെയ്യുന്നില്ല. ലോകത്ത് പാമ്ബുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണത്തില്‍ പകുതിയും ഇന്ത്യയിലാണ്. 

പാമ്ബുകടിയേല്‍ക്കുന്നവരുടെ കൃത്യമായ കണക്ക്, മരണം, രോഗാതുരത, സാമൂഹിക, സാമ്ബത്തിക ആഘാതം എന്നിവയെക്കുറിച്ച്‌ മനസ്സിലാക്കാൻ നോട്ടിഫയബിള്‍ രോഗങ്ങളുടെ പട്ടികയില്‍ എത്തുന്നതോടെ സാധിക്കും. ഇന്ത്യയില്‍ 90 ശതമാനം മരണത്തിനും കാരണം അണലി, മൂർഖൻ, വെള്ളിക്കെട്ടൻ, ചുരുട്ട മണ്ഡലി എന്നിവയുടെ കടിയേല്‍ക്കുന്നതാണ്.

പാമ്ബിൻവിഷത്തിനുള്ള മറുമരുന്നായ പോളിവാലന്റ് ആന്റി സ്നേക്ക് വെനം (എ.എസ്.വി.) ഫലപ്രദമാണെങ്കിലും ശാസ്ത്രീയചികിത്സ കൃത്യസമയത്ത് കിട്ടാത്തത് പലപ്പോഴും മരണത്തിന് കാരണമാകുന്നു. പാമ്ബുകടി തടയാനും വിഷബാധ നിയന്ത്രിക്കാനുമുള്ള മാർഗനിർദേശങ്ങളടങ്ങിയ കർമപദ്ധതി കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർച്ചില്‍ പ്രഖ്യാപിച്ചിരുന്നു. 

പാമ്ബുകടിയും ഇതുമൂലമുണ്ടാകുന്ന മരണവും കൃത്യമായി നിരീക്ഷിച്ച്‌ അപകടങ്ങള്‍ കുറയ്ക്കാനാണിത്. പാമ്ബുകടിയുടെ ഭീഷണി എത്രത്തോളമുണ്ട്, കൂടുതല്‍ അപകടകരമായ പ്രദേശങ്ങള്‍ ഏതൊക്കെ, മരണത്തിന് ഇടയാക്കുന്ന കാരണങ്ങള്‍ എന്നിവയൊക്കെ മനസ്സിലാക്കാനും ശാസ്ത്രീയചികിത്സ, പ്രതിരോധമാർഗങ്ങള്‍ എന്നിവയൊരുക്കാനും ഫലപ്രദമായ നിരീക്ഷണം സഹായിക്കും. 2030-ഓടെ പാമ്ബുകടിയേറ്റുള്ള മരണം 50 ശതമാനം കുറയ്ക്കുക എന്നതാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m

 


Comment As:

Comment (0)