d265

ജഡ്ജി നിയമനത്തില്‍ 'പിന്തുടര്‍ച്ചാവകാശം' ഒഴിവാക്കാൻ നടപടി

ജഡ്ജി നിയമനത്തില്‍ 'പിന്തുടര്‍ച്ചാവകാശം' ഒഴിവാക്കാൻ നടപടി

ന്യൂ ഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തില്‍ സ്വജന പക്ഷപാതം കടന്നുകൂടുന്നു എന്ന ആരോപണത്തിനു പരിഹാരം കാണാൻ സുപ്രീം കോടതി കൊളീജിയം നടപടി തുടങ്ങി.

ഇതിന്‍റെ ഭാഗമായി, സുപ്രീം കോടതി ജഡ്ജിമാരുടെ ബന്ധുക്കളെ ഹൈക്കോടതി ജഡ്ജിമാരായി ശുപാർശ ചെയ്യുന്നത് ഒഴിവാക്കുന്നത് പരിഗണനയില്‍.

കൊളീജിയത്തിലെ ഒരു അംഗം മുന്നോട്ടുവച്ച ആശയത്തിനു മറ്റു ചില അംഗങ്ങളുടെയും പിന്തണ ലഭിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യ കാന്ത്, ഹൃഷികേശ് റോയ്, എ.എസ്. ഓക എന്നിവരാണ് കൊളീജിയം അംഗങ്ങള്‍.

ഇങ്ങനെയൊരു നിർദേശം നടപ്പായാല്‍, അർഹതയുണ്ടായിട്ടും, സുപ്രീം കോടതി ജഡ്ജിയുടെ ബന്ധുവാണെന്ന ഒറ്റക്കാരണത്താല്‍ പലർക്കും അവസരം നിഷേധിക്കപ്പെടും എന്നതാണ് പ്രധാന എതിർ വാദം. 

എന്നാല്‍, ജഡ്ജിമാരായി നിയമനം ലഭിച്ചില്ലെങ്കിലും ഇവർക്ക് അഭിഭാഷകർ എന്ന നിലയില്‍ പേരും പ്രശസ്തിയും പണവും സമ്ബാദിക്കാൻ സാധിക്കുമെന്ന മറുവാദവും നിലനില്‍ക്കുന്നു.

ഇതിനിടെ, ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ ലഭിച്ച അഭിഭാഷകരുമായി കൊളീജിയം ആശയവിനിമയം നടത്തുന്ന പുതിയ രീതിക്കും തുടക്കമായിട്ടുണ്ട്. ഇവരുടെ മികവും ശേഷിയും പരിശോധിക്കുകയാണ് ലക്ഷ്യം.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)