കേരള സമൂഹത്തിൽ പിടിമുറുക്കുന്ന ലഹരി എന്ന മാരക വിപത്തിനെതിരെ അർത്തുങ്കൽ തീരദേശ പോലീസ് സ്റ്റേഷന്റെയും, പെരുന്നേർമംഗലം സെന്റ് ആന്റണീസ് പള്ളിയുടേയും സംയുക്താഭിമുഖ്യത്തിൽ സെന്റ് ആന്റണീസ് പള്ളിയുടെ പാരിഷ് ഹാളിൽ വച്ച് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
അർത്തുങ്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ.G.B. മുകേഷ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. റവ. ഫാ. പയസ് ആറാട്ടുകുളത്തിന്റെ അധ്യക്ഷതയിൽ നടത്തിയ ചടങ്ങിൽ അർത്തുങ്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷൻ K J S കൺവീനർ ശ്രീ. സാബു. കെ. ഡി. സ്വാഗതവും, അർത്തുങ്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ. പുഷ്പൻ. K. P. മുഖ്യപ്രഭാഷണവും, ട്രസ്റ്റി ശ്രീ. പയസ്, തയ്യിൽ കൃതജ്ഞതയും രേഖപ്പെടുത്തി. GASI സുമ, GASI ആരതി, SCPO സാനു മോൻ, CPO അനീഷ്.N.K CPO അഭിലാഷ് എന്നിവർ പങ്കെടുത്തു.
അമ്മമാരും കുട്ടികളും മുതിർന്നവരും, ഉൾപ്പെടെ 100 ഓളം പേർ പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0