വിശുദ്ധ അന്തോണീസിൻ്റെ കപ്പേളയ്ക്കു നേരേ സാമൂഹ്യവിരുദ്ധരുടെ ആക്രമണം.
വിശുദ്ധ അന്തോണീസിൻ്റെ കപ്പേളയ്ക്കു നേരേ സാമൂഹ്യവിരുദ്ധരുടെ ആക്രമണം.
എടൂർ കാരാപറമ്പിൽ വിശുദ്ധ അന്തോണീസിൻ്റെ കപ്പേളയിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണം കപ്പേളയുടെ മുന്നിലെ കൽക്കുരിശും മെഴുകുതിരി സ്റ്റാൻഡും തകർത്തു. കൽക്കുരിശിൻ്റെ ഭാഗങ്ങളും മെഴുകുതിരി സ്റ്റാൻഡും ഉൾപ്പെടെ റോഡിലേക്കു വലിച്ചെറിഞ്ഞ നിലയിലാണു കണ്ടെത്തിയത്. കുരിശ് പൂർണമായി തകർന്ന നിലയിലാണ്. രാവിലെ ദിവ്യബലിക്ക് എത്തി യവരാണ് കൽക്കുരിശും മെഴുകുതിരി സ്റ്റാൻഡും തകർത്തനിലയിൽ കാണുന്നത്. ഉടൻ തന്നെ ആറളം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പതിനൊന്നിനു ശേഷമാണ് ആക്രമണം നടന്നതെന്നാണു കരുതുന്നത്.
രാത്രി 11 വരെ കപ്പേളയ്ക്കു സമീപത്തെ വ്യാപാര സ്ഥാപനം തുറന്നു പ്രവർത്തിച്ചിരുന്നു. കട അടച്ചതിനുശേഷമാണ് സാമൂഹ്യവിരുദ്ധർ കപ്പേളയ്ക്കു നേരേ ആക്രമണം അഴിച്ചുവിട്ടതെന്നാണു നിഗമനം. വികാരി ഫാ. ആൻ്റണി അറക്കൽ നൽകിയ പരാതിയിൽ ആറളം പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0