എസ്റ്റോണിയ പ്രസിഡന്റ് വത്തിക്കാൻ സന്ദർശിച്ചു.
എസ്റ്റോണിയ പ്രസിഡന്റ് വത്തിക്കാൻ സന്ദർശിച്ചു.
എസ്റ്റോണിയയുടെ പ്രസിഡന്റ് അലാർ കാരിസ് വത്തിക്കാനിലെത്തി. സ്റ്റേറ്റ് സെക്രെട്ടറിയേറ്റിൽ, ആർച്ച്ബിഷപ് ഗാല്ലഗറിന്റെ സാന്നിദ്ധ്യത്തിൽ കർദ്ദിനാൾ പരൊളീനുമായി ചർച്ചകൾ നടത്തി.
ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ നടന്ന സൗഹാർദ്ധപരമായ ചർച്ചകളിൽ, വത്തിക്കാനും എസ്റ്റോണിയയും തമ്മിലുള്ള നല്ല ഉഭയകക്ഷി ബന്ധം, രാജ്യത്ത് പ്രാദേശിക കത്തോലിക്കാസഭ നൽകുന്ന മാതൃകാപരമായ സംഭാവനകൾ തുടങ്ങിയ വിഷയങ്ങൾ സ്ഥാനം പിടിച്ചു.
എസ്റ്റോണിയയിൽനിന്നുള്ള പ്രഥമ രക്തസാക്ഷിയായി, ഈശോസഭാംഗമായിരുന്ന ആർച്ച്ബിഷപ് എഡ്വാർഡ് പ്രൊഫൈത്ത്ലിഹ് (H.G. Eduard Profittlich) ഉയർത്തപ്പെടുന്നതിലുള്ള സന്തോഷവും ഇരുവിഭാഗവും പങ്കുവച്ചു.
അതേസമയം ചർച്ചകളുടെ അവസാനത്തിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിന് പുറമെ, പ്രാദേശിക, അന്താരാഷ്ട്രപ്രധാനമുള്ള കാര്യങ്ങളെക്കുറിച്ചും സംസാരിച്ചുവെന്നും, ഉക്രൈൻ യുദ്ധത്തിന്റെ അവസാനത്തെക്കുറിച്ചുള്ള ചിന്തകൾ പ്രത്യേകമായി പരാമർശിക്കപ്പെട്ടുവെന്നും പരിശുദ്ധസിംഹാസനത്തിന്റെ പ്രസ് ഓഫീസ് വ്യക്തമാക്കി
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m