ഭൂനികുതി പിരിക്കുന്നതിന് മാര്‍ഗ നിര്‍ദേശങ്ങളായി
ഭൂനികുതി പിരിക്കുന്നതിന് മാര്‍ഗ നിര്‍ദേശങ്ങളായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റല്‍ റീസർവേ പൂർത്തിയായ വില്ലേജുകളില്‍ ഭൂനികുതി പിരിക്കുന്നതിനുള്‍പ്പടെയുള്ള മാർഗ നിർദേശങ്ങള്‍ സർക്കാർ പുറത്തിറക്കി.
ഡിജിറ്റല്‍ സർവേ രേഖകളില്‍ പറയുന്ന വിസ്തൃതിക്കനുസരിച്ച് ഇനി മുതല്‍ ഭൂനികുതി അടയ്ക്കാം. സർവേ റിക്കാർഡുകളില്‍ പരാതി ഉള്ളവർക്ക് ഡി-എല്‍ആർഎം മുഖേനെ ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യാം.
നേരത്തേ സർവേ റിക്കാർഡില്‍ ഭൂവിസ്തൃതി കുറവാണെങ്കില്‍ അതിനും, കൂടുതല്‍ ഉണ്ടെങ്കില്‍ നിലവിലെ ആധാരത്തില്‍ പറയുന്ന അളവിനും മാത്രമേ നികുതി അടയ്ക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ഭൂമിയുടെ ക്രയവിക്രിയത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും കോ- റിലേഷൻ സർട്ടിഫിക്കറ്റ് ഉള്‍പ്പടെ ഹാജരാക്കണം.
എന്നാല്‍ ഡിജിറ്റില്‍ സർവേ പ്രകാരം അടയ്ക്കുന്ന നികുതിയുടെ രസീതില്‍ ഭൂമിയുടെ പഴയ ബ്ലോക്കും സർവേ നന്പരും രേഖപ്പെടുത്തിയിരിക്കുമെന്നതിനാല്‍ ഇത്തരം നടപടികള്‍ ഒറ്റത്തവണ പരിശോധനയിലൂടെ സാധ്യമാകും.