പതിവുപോലെ ഇത്തവണയും പെസഹാവ്യാഴ ദിനത്തിൽ റോമിലെ റെജീന ചേലി കാരാഗൃഹത്തിൽ കഴിയുന്ന തടവുകാരെ സന്ദർശിക്കുവാൻ പാപ്പാ എത്തി. എന്നാൽ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം കാലുകഴുകൽ ശുശ്രൂഷ നടത്തിയില്ല.
പ്രാദേശികസമയം ഉച്ചകഴിഞ്ഞു മൂന്നുമണിയോടെ ജയിലിൽ എത്തിയ പാപ്പായെ ജയിലിന്റെ ഡയറക്ടർ ക്ലൗദിയ ക്ലെമെന്തിയും മറ്റു ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
ഇത്തവണയും ജയിലിൽ സന്ദർശനം നടത്തുവാനും, തടവുകാരെ കാണുവാനും ഫ്രാൻസിസ് പാപ്പാ കാണിച്ച വലിയ മനസിന് നന്ദി പറഞ്ഞുകൊണ്ട് ഡയറക്ടർ സ്വാഗതം ആശംസിച്ചു. തുടർന്ന്, പാപ്പാ ഹ്രസ്വമായ ഒരു സന്ദേശം നൽകി. "പെസഹാവ്യാഴാഴ്ച യേശു പാദങ്ങൾ കഴുകിയതുപോലെ, എല്ലാ വർഷങ്ങളിലും ജയിലിൽ കടന്നുവന്നുകൊണ്ട് ആ ശുശ്രൂഷ നിർവ്വഹിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ഈ വർഷം എനിക്ക് അതിനു സാധിക്കുകയില്ല. എങ്കിലും നിങ്ങളുടെ അടുത്ത് ആയിരിക്കുവാൻ ഞാൻ ആഗ്രഹിക്കുകയും എനിക്കതിനു സാധിക്കുകയും ചെയ്യുന്നു. നിങ്ങൾക്കുവേണ്ടിയും, നിങ്ങളുടെ കുടുംബങ്ങൾക്കു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു."
ഒരു നിമിഷത്തെ പ്രാർത്ഥനയുടെ അവസാനം, തടവുകാർ ഓരോരുത്തരെയും തന്റെ അരികിൽ നിർത്തിക്കൊണ്ട് വ്യക്തിപരമായി അഭിവാദ്യം ചെയ്തു. തുടർന്ന് 'സ്വർഗ്ഗസ്ഥനായ പിതാവേ' എന്ന കർത്തൃപ്രാർത്ഥന എല്ലാവരും ഒരുമിച്ചുചേർന്നു ചൊല്ലുകയും, പരിശുദ്ധ പിതാവ് തന്റെ ആശീർവാദം നൽകുകയും ചെയ്തു. ഏകദേശം മുപ്പതു മിനിറ്റുകൾ നീണ്ട കൂടിക്കാഴ്ച്ചയ്ക്കൊടുവിൽ പാപ്പാ തിരികെ വത്തിക്കാനിലേക്ക് മടങ്ങി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m