m48

ഡല്‍ഹിയില്‍ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; മാതാവിന്‍റെ രൂപക്കൂട് തകര്‍ന്നു

ഡല്‍ഹിയില്‍ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; മാതാവിന്‍റെ രൂപക്കൂട് തകര്‍ന്നു

ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ ക്രിസ്ത്യൻ പള്ളിക്കു നേരെ ആക്രമണം. മയൂർ വിഹാറിലെ സെന്‍റ് മേരീസ് സീറോ മലബാർ കത്തോലിക്കാ പള്ളിക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ഇവിടുത്തെ മാതാവിന്‍റെ രൂപക്കൂട് തകർന്നു. ബൈക്കിലെത്തിയ ആള്‍ മാതാവിന്‍റെ രൂപക്കൂടിന് നേരെ ഇഷ്ടിക എറിയുകയായിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. തുടർന്ന് മാതാവിന്‍റെ രൂപം മറ്റൊരിടത്തേക്ക് മാറ്റി.

ആക്രമണത്തിനു പിന്നിലുള്ള ആളെ തിരിച്ചറിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ പള്ളിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ല. ഇപ്പോള്‍ പൊലീസില്‍ പരാതി നല്‍കുന്നില്ലെന്നണ് പള്ളിയുടെ ഭാഗത്തു നിന്നുള്ള നിലപാട്. എന്നാല്‍ തുടർ നടപടിയുമായി മുന്നോട്ടു പോവാനാണ് പൊലീസ് തീരുമാനം.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)