എല്ലാ കാലവും സഭ എതിർപ്പുകൾ നേരിടുകയും തരണം ചെയ്യുകയും ചെയ്‌തിട്ടുണ്ട്: ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ്
എല്ലാ കാലവും സഭ എതിർപ്പുകൾ നേരിടുകയും തരണം ചെയ്യുകയും ചെയ്‌തിട്ടുണ്ട്: ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
ചെമ്പേരി: സഭ ഇന്ന് പല വെല്ലുവിളികളും നേരിടുന്നുണ്ടെന്നും എന്നാല്‍ ഇത് ഇന്നത്തെ മാത്രം കാര്യമല്ലെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകമെന്നും തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. എല്ലാ കാലവും സഭ എതിർപ്പുകൾ നേരിടുകയും തരണം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. . യഹൂദന്മാർക്ക് ഒരു ദ്രോഹവും ചെയിട്ടില്ലെങ്കിലും യേശുവിന്റെ ശിഷ്യന്മാരെ അവർ വേട്ടയാടി. ഗുരുവിനോടുള്ള വിരോധം ശിഷ്യരിലേക്കും പടർന്നതാണിത്. ഒരാളിൽ നന്മയ്ക്കു പകരം തിന്മ കടന്നുവരുമ്പോഴാണ് മറ്റുള്ളവരോട് വൈരാഗ്യ മനോഭാവം ഉ ണ്ടാകുന്നത്. ഓരോ മനുഷ്യരിലും ദൈവം തൻ്റെ പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ നടന്നു വന്ന തലശേരി അതിരൂപത കൃപാഭിഷേകം ബൈബിൾ കൺവൻഷനിൽ സമാപന സന്ദേശം നൽകുകയായിരുന്നു ആർച്ച് ബിഷപ്പ്.
പരിശുദ്ധാത്മാവ് പഠിപ്പിച്ചുതന്ന സഹനത്തിൻ്റെ അർഥം ശരിയായ രീതിയിൽ മനസിലാക്കിയാൽ അത് നമ്മെ എല്ലാതരത്തിലും ശക്തിപ്പെടുത്തും. മരണത്തെ പോലും ഭയക്കാതെ മുന്നേറാൻ പ്രാപ്‌തമാക്കും. പരിശുദ്ധാത്മാവ് ഉള്ളിൽ നിറഞ്ഞാൽ ഒരിക്കലും മടുപ്പുണ്ടാകില്ല. തങ്ങളുടെ കർമപഥങ്ങളെ അത് കൂടുതൽ സജീവമാക്കും. ഉത്ഥിതനായ ഈശോയുടെ ദൃശാവിഷ്‌കാരമാണ് പന്തക്കുസ്ത തിരുനാൾ.
ഉത്ഥിതനായ യേശുവിന് സാക്ഷ്യം വഹിക്കുന്നതിന് നമ്മെ ശക്തരാക്കുന്നത് പരിശുദ്ധാത്മാവാണ്. ലഹരി ഉപയോഗം വ്യക്തികളെയും കുടുംബങ്ങളെയും തകർക്കുകയാണ്. അതുകൊണ്ടുതന്നെ ഒരു തരത്തിലുള്ള പൈശാചിക ശക്തികൾക്കും ഇടം കൊടുക്കാതെ നാം ദൈവാത്മാവിനെ ഉൾക്കൊണ്ട് ദൈവത്തിന്റെ പദ്ധതികൾ പൂർ ത്തീകരിക്കാനുള്ള ആത്മസമർപ്പണത്തിന് സന്നദ്ധരാകണമെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
ഫാ. ഡൊമിനിക് വാളന്മനാലിൻ്റെ നേത്യത്വത്തിൽ ബുധനാഴ്‌ച മുതൽ ആരംഭിച്ച ബൈബിൾ കൺവൻഷന്റെ സമാപന ദിനമായ ഇന്നലെ രാവിലെ ഏഴു മുതൽ സ്‌പിരിച്വൽ ഷെയറിംഗും കൗൺസിലിംഗും നടന്നു. സമാപന ദിവസം ആയിരങ്ങൾ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0