ദിവ്യകാരുണ്യം നശിപ്പിക്കുന്നതിനായി സ്‌ഫോടനം നടത്തിയ സംഭവത്തെ അപലപിച്ച് : ബിഷപ് ആല്‍ഫ്രഡ് സ്‌കെളര്‍ട്

ദിവ്യകാരുണ്യം നശിപ്പിക്കുന്നതിനായി സ്‌ഫോടനം നടത്തിയ സംഭവത്തെ അപലപിച്ച് : ബിഷപ് ആല്‍ഫ്രഡ് സ്‌കെളര്‍ട്ട്

mmm101

യുഎസിലെ പെന്‍സില്‍വാനിയ സംസ്ഥാനത്തെ മഹനോയി നഗരത്തിലുള്ള കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയുടെ നാമത്തിലുള്ള  ഇടവകയിലെ നിത്യാരാധന ചാപ്പലില്‍ ദിവ്യകാരുണ്യം നശിപ്പിക്കുന്നതിനായി സ്‌ഫോടനം നടത്തിയ സംഭവം ഏറ്റവും ഇരുണ്ട തിന്മയുടെ പ്രവൃത്തിയാണെന്ന് അലന്‍ടൗണ്‍ ബിഷപ് ആല്‍ഫ്രഡ് സ്‌കെളര്‍ട്ട്.

32 വയസുള്ള യുവാവ് സ്‌ഫോടനം നടത്തിയത്.  ഹീനവും വെറുപ്പുളവാക്കുന്നതും നിന്ദ്യവുമായ ഈ പ്രവൃത്തി തന്റെ ഹൃദയം തകര്‍ത്തതായി ബിഷപ് പറഞ്ഞു.

‘മതവിദ്വേഷത്തിന്റെ പ്രവൃത്തി’യാണിതെന്ന് വ്യക്തമാക്കിയ ബിഷപ്  സംഭവത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കാത്തതിനും അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തതിനും ദൈവത്തിന് നന്ദി പറഞ്ഞു.
”വിശുദ്ധ കുര്‍ബാനയിലെ യേശുക്രിസ്തുവിന്റെ യഥാര്‍ത്ഥ സാന്നിധ്യത്തിലുള്ള വിശ്വാസം കത്തോലിക്കാ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവാണ്. ദിവ്യകാരുണ്യം നശിപ്പിക്കാന്‍ ഒരു സ്‌ഫോടനാത്മക ഉപകരണം ഉപയോഗിക്കുന്നത് ഏറ്റവും ഇരുണ്ട തിന്മയുടെ പ്രവൃത്തിയാണ്,’ ബിഷപ് പറഞ്ഞു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                           Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0

 


Comment As:

Comment (0)