f209

കഞ്ചാവും മയക്കുമരുന്നും; ശിക്ഷണ നടപടികള്‍ കര്‍ക്കശമാക്കുന്ന നിയമഭേദഗതി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരണ

കഞ്ചാവും മയക്കുമരുന്നും; ശിക്ഷണ നടപടികള്‍ കര്‍ക്കശമാക്കുന്ന നിയമഭേദഗതി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരണം: കത്തോലിക്കാ കോണ്‍ഗ്രസ്

നിലവിലെ എന്‍ഡിപിഎസ് ആക്‌ട് പ്രകാരം ചെറിയ അളവില്‍ കഞ്ചാവ് കൈവശം വയ്ക്കുന്നത് ജാമ്യം അനുവദിക്കുന്ന ചെറിയ കുറ്റകൃത്യമാണ്.
നിയമത്തിലെ ഈ ഇളവ് ഉപയോഗിച്ചാണ് മയക്കുമരുന്ന് മാഫിയ രാജ്യത്ത് വലിയ തോതില്‍ കഞ്ചാവ് വിപണനം നടത്തുന്നത്.

കൂടുതല്‍ യുവാക്കളെ കണ്ണികളാക്കി ഒരു കിലോയില്‍ താഴെ കഞ്ചാവ് അവര്‍ വഴി ആളുകളിലേക്ക് എത്തിക്കുന്ന വില്‍പന തന്ത്രം തടയാന്‍ എന്‍ഡിപിഎസ് ആക്ടില്‍ ഉടന്‍ നിയമ ഭേദഗതി കൊണ്ടുവരികയും ശിക്ഷ വര്‍ധിപ്പിക്കുകയും ചെയ്യണം.

മയക്കുമരുന്നിനെതിരേ മാതാപിതാക്കള്‍ക്ക് ബോധവത്കരണം ആവശ്യമാണെന്നും മാതാപിതാക്കളുടെയും അധ്യാപകരുടെയും സംയോജിതമായ ഇടപെടലുകളിലൂടെ യുവാക്കളെ ഇവയുടെ ഉപയോഗത്തില്‍നിന്നു രക്ഷിക്കാന്‍ സാധിക്കും. കത്തോലിക്ക കോണ്‍ഗ്രസ് രൂപത കമ്മിറ്റി മയക്കുമരുന്നിനെതിരേ ശക്തമായ സമര പോരാട്ടം നടത്താന്‍ തീരുമാനിച്ചു.

മൂവാറ്റുപുഴ നെസ്റ്റില്‍ ചേര്‍ന്ന രൂപത കമ്മിറ്റിയില്‍ പ്രസിഡന്റ്് സണ്ണി കടൂത്താഴെ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ റവ. ഡോ. മാനുവല്‍ പിച്ചളക്കാട്ട് ഉദ്ഘാടനം ചെയ്തു. അഡ്വ. ബിജു പറയന്നിലം, കെ.എം. മത്തച്ചന്‍, അഡ്വ. തമ്പി പിട്ടാപ്പിള്ളി, തോമസ് കുണിഞ്ഞി, അഡ്വ. വി.യു. ചാക്കോ, ജോണ്‍ മുണ്ടന്‍കാവില്‍, റോജോ വടക്കേല്‍, അബി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)