ff224

നാഗ്പൂർ കലാപo: എല്ലാവരോടും സമാധാനത്തിനായി അഭ്യര്‍ത്ഥന നടത്തി നാഗ്പൂര്‍ ആര്‍ച്ചുബിഷപ്പ്

നാഗ്പൂർ കലാപo: എല്ലാവരോടും സമാധാനത്തിനായി അഭ്യര്‍ത്ഥന നടത്തി നാഗ്പൂര്‍ ആര്‍ച്ചുബിഷപ്പ്

 മഹാരാഷ്ട്രയിലെ നാഗ്പൂരിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപം എത്രയും വേഗം അവസാനിപ്പിക്കണമെന്നും സമാധാന പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് നാഗ്പൂര്‍ ആര്‍ച്ചുബിഷപ്പ് ഏലിയാസ് ഗോണ്‍സാല്‍വസ്. കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് നഗരത്തിലെ ചില പ്രദേശങ്ങളില്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇതുവരെ നിരവധി വീടുകളും വാഹനങ്ങളും ഒരു ക്ലിനിക്കും നശിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. പോലീസ് ഇടപെട്ട് കൂടുതല്‍ ഭൗതിക നാശനഷ്ടങ്ങളോ മരണങ്ങളോ ഒഴിവാക്കി. ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. അക്രമത്തില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം നഗരത്തില്‍ എര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണളില്‍ താന്‍ വളരെ ദുഃഖിതനാണെന്ന് പറഞ്ഞു.

തീവ്ര ഹിന്ദുത്വ സംഘടനകള്‍ പതിനേഴാം നൂറ്റാണ്ടിലെ മുഗള്‍ ഭരണാധികാരിയായ ഔറംഗസേബിന്റെ ശവകുടീരം മഹാരാഷ്ട്രയില്‍ നിന്ന് നീക്കം ചെയ്യാന്‍ ആഗ്രഹിച്ചുവെന്ന അഭ്യൂഹങ്ങള്‍ പരന്നതിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായത്. ഇതിനിനെതിരെ മറുവിഭാഗം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. തുടര്‍ന്ന മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷമുണ്ടായി. പീന്നീട് ശാന്തത പുനഃസ്ഥാപിച്ചു. സ്ഥിതി ഇപ്പോള്‍ നിയന്ത്രണത്തിലാണ്.

‘വളരെക്കാലത്തിനു ശേഷം, ഇത്തരത്തിലുള്ള സംഭവങ്ങള്‍ വീണ്ടും ഉണ്ടായിരിക്കുകയാണ്. രണ്ട് വിഭാഗങ്ങളോടും മാന്യതയും നിയന്ത്രണങ്ങളും പാലിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’ ആര്‍ച്ചുബിഷപ്പ് ഗോണ്‍സാല്‍വസ് പറഞ്ഞു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0

 


Comment As:

Comment (0)