ആർമണ്ടച്ചന്റെ ജീവിതം ദൈവസന്നിധിയിൽ പ്രീതികരമായതിൻ്റെ തെളിവാണ് ദൈവദാസ പദവി : കർദ്ദിനാൾ മാർ ജോർജ് ആലഞ്
ആർമണ്ടച്ചന്റെ ജീവിതം ദൈവസന്നിധിയിൽ പ്രീതികരമായതിൻ്റെ തെളിവാണ് ദൈവദാസ പദവി : കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
ആർമണ്ടച്ചന്റെ ജീവിതം ദൈവസന്നിധിയിൽ പ്രീതികരമായതിൻ്റെ തെളിവാണ് ദൈവദാസ പദവിയെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ഫാ. ആർമണ്ട് മാധവത്ത് അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദ്ദിനാൾ. മൂല്യങ്ങളിൽ അധിഷ്‌ഠിതമായ ജീവിതം വഴി സ്വർഗ രാജ്യത്തിന്റെ അവകാശികളാകാൻ ഫാ. ആർമണ്ട് ഏവരെയും പ്രചോദിപ്പിക്കുന്നുവെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
മണിയമ്പ്ര കുടുംബയോഗം രക്ഷാധികാരിയും സീറോ മലബാർ സഭാമതബോധന കമ്മീഷൻ സെക്രട്ടറിയുമായ റവ.ഡോ. തോമസ് മേൽവെട്ടം അധ്യക്ഷത വഹിച്ചു. കണ്ണൂർ പാവാനാത്മ പ്രോവിൻസ് പ്രൊവിൻഷ്യൽ റവ. ഡോ. തോമസ് കരിങ്ങടയിൽ, മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് അസീസി പള്ളി വികാരി ഫാ. ജോസഫ് ഞാറ ക്കാട്ടിൽ, ഡിഎസ്ടി സന്യാസിനീ സമൂഹം പ്രൊവിൻഷ്യൽ സിസ്റ്റർ ആഗ്‌നറ്റ് കോരംകുഴയ്ക്കൽ, അസീസി ആശ്രമം സുപ്പീരിയർ ഫാ. മാർട്ടിൻ മാന്നാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m