കത്തോലിക്ക കോൺഗ്രസ് ലഹരിക്കെതിരേ പ്രതിഷേധിച്ചു
കത്തോലിക്ക കോൺഗ്രസ് ലഹരിക്കെതിരേ പ്രതിഷേധിച്ചു
ഇന്ന് സംസ്ഥാനത്ത് പിടിമുറുക്കുന്ന മയക്കുമരുന്ന്, ലഹരി മാഫിയകൾക്കെതിരേ
കത്തോലിക്ക കോൺഗ്രസ് ചെമ്പന്തൊട്ടി മേഖലയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകട നവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
വെണ്ണക്കല്ല് സെന്റ് ആന്റണീസ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ്
ഇടവക വികാരി ഫാ. മാത്യു കുറുംപുറത്ത് ഉദ്ഘാടനം ചെയ്ത് ബോധവത്കരണ ക്ലാസ് നയിച്ചു.
കത്തോലിക്ക കോൺഗ്രസ് ഫൊറോന ഡയറക്ടർ ജോബി ചെരുവിൽ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി. ഫൊറോന പ്രസിഡന്റ് ജോസഫ് മാത്യു കൈതമറ്റം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
യൂണിറ്റ് പ്രസിഡന്റ് അനിൽ തോമസ് മണ്ണാപറമ്പിൽ, അതി രൂപത ട്രഷറർ സുരേഷ് ജോർജ്, വൈസ് പ്രസിഡൻ്റ് ഷിനോ പാറയ്ക്കൽ, ഗ്ലോബൽ പ്രതിനിധി ഷൈജോ ജോസഫ്, പൗലോസ് തോട്ടപ്പള്ളി, തോമസ് പറയിട ത്ത്, ബിന്ദു മണ്ണാപറമ്പിൽ, മിനി പയ്യപ്പള്ളി, സെക്രട്ടറി ഷാജിമൻ കളപ്പുരയ്ക്കൽ എന്നിവർ
പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0