m57

ഈ വർഷം ഉത്ഥാന തിരുനാളിന് സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ താഴികക്കുടം പ്രകാശിപ്പിക്കും.

ഈ വർഷം ഉത്ഥാന തിരുനാളിന് സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ താഴികക്കുടം പ്രകാശിപ്പിക്കും.

 ഈ വർഷം ഈസ്റ്ററിന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ താഴികക്കുടം പ്രകാശിപ്പിക്കും.

മൈക്കലാഞ്ചലോയുടെ മഹത്തായ സൃഷ്ടികളിൽ ഒന്നായ 14,000 ടൺ ഭാരവും അഞ്ച് നൂറ്റാണ്ട് പഴക്കവുമുള്ള  സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ താഴികക്കുടം  അത്യാധുനിക ലൈറ്റിംഗ് ഉപയോഗിച്ചായിരിക്കും  പ്രകാശിപ്പിക്കുക.

ബസിലിക്കയുടെ വാസ്തുവിദ്യാപരവും കലാപരവുമായ പൂർത്തീകരണത്തിന് ആവശ്യമായ എല്ലാ ജോലികളും കൈകാര്യം ചെയ്യുന്ന സ്ഥാപനമായ ഫാബ്രിക്ക ഡി സാൻ പെഡ്രോയാണ് ലൈറ്റിംഗ് സംവിധാനങ്ങളും നടത്തുന്നത്. താഴികക്കുടത്തിന്റെ ഡ്രം ആണ് പ്രകാശമാനമാക്കുന്നത്. പ്രകാശ തീവ്രത പരിശോധിക്കുന്നതിനായി രാത്രിയിൽ സാങ്കേതിക പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് . ഏപ്രിൽ 20 ഞായറാഴ്ച അനാച്ഛാദനം ചെയ്യുന്ന ഈ ലൈറ്റിംഗ് സംവിധാനങ്ങൾ വിനോദസഞ്ചാരികൾക്കും തീർഥാടകർക്കും ആസ്വദിക്കാൻ കഴിയും.

വിശുദ്ധ പത്രോസിൻ്റെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിക്കുന്നതിനായിട്ടാണ്
മൈക്കലാഞ്ചലോയുടെ നവോത്ഥാനകാലത്തെ മഹത്തായ ഈ താഴികക്കുടം നിർമ്മിച്ചത്.

 120 മീറ്റർ ഉയരമുള്ള ഈ താഴികക്കുടത്തിൻ്റെ മുകൾഭാഗം തീർഥാടകർക്ക് അതിന്റെ 537 പടികൾ കയറിയശേഷം  സന്ദർശിക്കാനാകും

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)