ലഹരിയിൽ നിന്ന് യുവ തലമുറയെ രക്ഷിക്കുവാൻ കുരിശിന്റെ വഴി പ്രാർത്ഥനയുമായി ഇരിങ്ങാലക്കുട രൂപത
ലഹരിയിൽ നിന്ന് യുവ തലമുറയെ രക്ഷിക്കുവാൻ കുരിശിന്റെ വഴി പ്രാർത്ഥനയുമായി ഇരിങ്ങാലക്കുട രൂപത
നമ്മുടെ സമൂഹം ലഹരിയുടെ പിടിയിൽ അമരുമ്പോൾ യുവതലമുറയെ രക്ഷിക്കാൻ ഈശോയോട് പ്രാർത്ഥിച്ചു കൊണ്ട് കുരിശിന്റെ വഴി പ്രാർത്ഥനയുമായി ഇരിങ്ങാലക്കുട രൂപതയിലെ വിശ്വാസി സമൂഹം.
മദ്യ വിരുദ്ധ സമിതി സെൻ്റ് തോമസ് കത്തിഡ്രൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന കുരിശിന്റെ വഴി പ്രാർത്ഥനയില്‍ പ്രവര്‍ത്തകരെ കൂടാതെ നിരവധി വിശ്വാസികളും വൈദികരും സന്യസ്തരും പങ്കെടുത്തു.
ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ റവ.ഫാ.മോൺ. വിൽസൺ ഈരത്തറ സന്ദേശം നല്‍കി. കെസിബിസി സര്‍ക്കുലര്‍ വായിച്ചു. മദ്യ വിരുദ്ധ സമിതി ഇരിങ്ങാലക്കുട രൂപത ഡയറക്ടര്‍ റവ. ഫാ. റോബിൻ പാലാട്ടി മുഖ്യപ്രഭാഷണം നടത്തി. ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു. റവ. ഫാ. ബെൽഫിൻകോപ്പുള്ളി, അന്തോണകുട്ടി ചെതലൻ, ജോബി പള്ളായി, കൈക്കാരന്മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m