ap66

ഫ്രാൻസിസ് പാപ്പായുടെ മൃതസംസ്കാരത്തെയും, സഭയെയും ലോകത്തെയും കുറിച്ച് ആശയങ്ങൾ പങ്കുവച്ച് കർദ്ദിനാൾ സംഘ

ഫ്രാൻസിസ് പാപ്പായുടെ മൃതസംസ്കാരത്തെയും, സഭയെയും ലോകത്തെയും കുറിച്ച് ആശയങ്ങൾ പങ്കുവച്ച് കർദ്ദിനാൾ സംഘം മൂന്നാമത് യോഗം കൂടി.

ഫ്രാൻസിസ് പാപ്പായുടെ മരണശേഷമുള്ള കർദ്ദിനാൾ സംഘത്തിന്റെ മൂന്നാമത് ഔദ്യോഗിക പൊതുസമ്മേളനം ഏപ്രിൽ 24 വ്യാഴാഴ്ച രാവിലെ 9 മുതൽ 12 വരെ വത്തിക്കാനിൽ നടന്നു.

 113 കർദ്ദിനാൾമാരുടെ പങ്കാളിത്തത്തോടെ നടന്ന സമ്മേളനത്തിൽ 34 കർദ്ദിനാൾമാർ വിവിധ അഭിപ്രായങ്ങൾ പങ്കുവയ്ക്കപ്പെട്ടുവെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് മേധാവി മത്തെയോ ബ്രൂണി മാധ്യമപ്രവർത്തകരെ അറിയിച്ചു. 

"യൂണിവേഴ്‌സി ദൊമിനിചി ഗ്രേജിസ്” എന്ന അപ്പസ്തോലിക ഭരണഘടനാച്ചട്ടങ്ങൾ പാലിച്ച് പ്രവർത്തിക്കുമെന്ന് കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തിൽ പങ്കെടുക്കാത്ത കർദ്ദിനാൾമാർ വാഗ്ദാനം നടത്തിയതായി പ്രസ് ഓഫീസ് വ്യക്തമാക്കി

മുൻപ് തീരുമാനിച്ചതിൽനിന്ന് വ്യത്യസ്തമായി, വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ നടത്താനിരിക്കുന്ന നൊവേനക്കുർബാനയുടെ അർപ്പണക്രമത്തിൽ കർദ്ദിനാൾ സംഘം ഒരു മാറ്റം വരുത്തി. നൊവേനക്കുർബാനയുടെ ആറാം ദിവസത്തിൽ, മുൻപ് നിശ്ചയിച്ചിരുന്നതിൽനിന്ന് വ്യത്യസ്തമായി, കാമറലെങ്കോ കർദ്ദിനാൾ കെവിൻ ഫാറലിന് പകരം, വിശ്വാസകാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി അധ്യക്ഷനായിരുന്ന കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് ആയിരിക്കും മുഖ്യ കാർമികത്വം വഹിക്കുക.

"യൂണിവേഴ്‌സി ദൊമിനിചി ഗ്രേജിസ്" എന്ന അപ്പസ്തോലിക ഭരണഘടനാച്ചട്ടം നിർദ്ദേശിച്ചിക്കുന്നതനുസരിച്ച് രണ്ട് പ്രത്യേക പ്രഭാഷണങ്ങൾ അടുത്ത ആഴ്ചയിലും പുതിയ പാപ്പായെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന്റെ ആരംഭത്തിലുമായി നൽകപ്പെടുമെന്നും വത്തിക്കാൻ അറിയിച്ചു. 
ഇതിൽ ആദ്യത്തേത്, സെന്റ് പോൾസിലെ ആബട്ട് ഫാ. ഡൊണാത്തോ ഒല്ല്യാരിയും രണ്ടാമത്തേത് കർദ്ദിനാൾ കാന്തലമേസയുമായിരിക്കും നടത്തുക.

സഭയെയും ലോകത്തെയും സംബന്ധിച്ചുള്ള വിവിധ അഭിപ്രായപ്രകടനങ്ങൾ പങ്കുവയ്ക്കപ്പെട്ടുവെന്നും പ്രസ് ഓഫീസ് മേധാവി അറിയിച്ചു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                     Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)